കേരള ലോകായുക്ത കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ക്യാമ്പ് സിറ്റിംഗ് നടത്തും. മെയ് 27, 28 തിയതികളിൽ കണ്ണൂർ ഗവ.ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലും , മെയ് 29,30 തിയതികളിൽ കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലുമാണ് സിറ്റിംഗ് നടത്തുന്നത്.
സിറ്റിംഗിൽ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികളും സ്വീകരിക്കുമെന്ന് രജിസ്ട്രാർ അറിയിച്ചു.

സായാഹ്ന ഓ പി ആരംഭിച്ചു.
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്