വെള്ളമുണ്ട:അഹാപെ ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുങ്‌ഫു സമ്മർ ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
വ്യായാമം,സ്വയരക്ഷ, പ്രദർശനം, മത്സരം എന്നീ നിലകളിൽ കുങ്‌ഫുവിനു കേരളത്തിൽ പ്രചാരം വർദ്ധിച്ചിട്ടുണ്ടെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.
വെള്ളമുണ്ട കൈപ്പാണി റെസിഡൻസി ഹാളിൽ നടന്ന ചടങ്ങിൽ
അഹാപെ ഇന്റർനാഷണൽ ചെയർമാൻ
ഗ്രാൻഡ് മാസ്റ്റർ സി.കെ ഷംസുദ്ധീൻ അധ്യക്ഷത വഹിച്ചു.
താജുദ്ധീൻ ചെറൂപ്പ,യൂസഫ് ഹാജി,ഹംദുല്ല, ഇല്യാസ് ലക്ഷദീപ്, അൻഷ ഫാത്തിമ തുടങ്ങിയവർ പ്രസംഗിച്ചു.
കേരളത്തിന് അകത്തും പുറത്തും കലാ-കായിക രംഗത്ത് മാതൃകാ പരിശീലന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്ന അഹാപെ ഇന്റർനാഷണൽ ദേശീയ അന്തർദേശീയ തലങ്ങളിലേക്ക് വിദ്യാർഥികൾക്ക് മാറ്റുരക്കനുള്ള അവസരങ്ങളും ഒരുക്കുന്നുണ്ട്