ഓടപ്പള്ളം, ചേനാട് ഗവ ഹൈസ്കൂളിൽ കായികാധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ബി.പി.എഡ്/എം.പി.എഡ്/ തത്തുല്യമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകൾ, റേഷൻ കാർഡ്/ആധാർ എന്നിവ സഹിതം മെയ് 13 രാവിലെ 10.30 ന് സുൽത്താൻബത്തേരി നഗരസഭ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. അഭിമുഖത്തിൽ പങ്കെടുക്കുന്നവർ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനായി രാവിലെ 10 നകം എത്തണം.

ഡാറ്റ എൻട്രി നിയമനം
ജില്ലാ ഐ.റ്റി.ഡി.പി ഓഫീസിലും അതിന് കീഴിലുള്ള ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലുമായി പ്രവർത്തിക്കുന്ന സഹായ കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം നടത്തുന്നു. പ്ലസ് ടു, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ ടൈപ്പ് റൈറ്റിങ്ങും, ഡാറ്റ







