2024 നവംബർ വരെ കെ.ടെറ്റ് പരീക്ഷ വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് പരിശോധന മെയ് 14 മുതൽ 16 വരെ കൽപറ്റ എസ്. കെ.എം.ജെ സ്കൂളിൽ നടക്കും. മെയ് 14 രാവിലെ 10 മുതൽ ഒരു മണി വരെ കാറ്റഗറി ഒന്നിനും ഉച്ചയ്ക്ക് രണ്ട് മുതൽ അഞ്ച് വരെ കാറ്റഗറി നാലിനും പരിശോധന നടക്കും. 15 ന് രാവിലെ 10 മുതൽ അഞ്ച് വരെ കാറ്റഗറി രണ്ടിനും ,16 ന് രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ കാറ്റഗറി മൂന്നിനും സർട്ടിഫിക്കറ്റ് പരിശോധന നടക്കും. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും, കെ.ടെറ്റ് റിസൾട്ട് ഡൗൺലോഡ് ചെയ്ത ഷീറ്റും, ഹാൾ ടിക്കറ്റിന്റെ അസ്സലും, പകർപ്പും സഹിതം പരിശോധനയ്ക്ക് ഹാജരാകണം. ഫോൺ: 04936 202264

അസാപ് സ്കില് പാര്ക്കില് നിയമനം
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കില് പാര്ക്കില് അപ്ലിക്കേഷന് ഡവലപ്പര്, വെയര് ഹൗസ് എക്സിക്യൂട്ടീവ്, ജൂനിയര് ഡാറ്റ അനലിസ്റ്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്ത്ഥികള് https://forms.gle/koK6ZCc2Nxqp8XY7A മുഖേന അപേക്ഷിക്കണം. ഫോണ്- 9495 999 669.







