ദൈര്ഘ്യമേറിയ സന്ദേശങ്ങള് സംഗ്രഹിക്കാനുള്ള ഫീച്ചര് അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. ദൈര്ഘ്യമേറിയ സന്ദേശത്തിന്റെ ഉള്ളടക്കം വളരെ വേഗം മനസിലാക്കാന് സഹായിക്കുകയും സമയം ലാഭിക്കുകയും ചെയ്യുന്നതാണ് പുതിയ ഫീച്ചര്. വായിക്കാത്ത സന്ദേശങ്ങള് ധാരാളം ഉണ്ടെങ്കില് അതിന്റെ സംഗ്രഹിച്ച ഭാഗം തയ്യാറാക്കാനുള്ള ബട്ടണ് വാട്സ്ആപ്പില് കാണാന് സാധിക്കും.
മെറ്റയുടെ പ്രൈവറ്റ് പ്രോസസിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സംഗ്രഹം തയ്യാറാക്കുന്നത്. ഇതിനിടയില് സന്ദേശം സെന്ഡാകില്ലെന്നും മെറ്റ ഉറപ്പുനല്കുന്നുണ്ട്. സന്ദേശത്തിന്റെ ഉള്ളടക്കം പെട്ടെന്നുതന്നെ നിങ്ങളുടെ മൊബൈല് ഫോണ് അടക്കമുളളവയിലേക്ക് തിരികെ ലഭ്യമാകും.എന്നാല് അഡ്വാന്സ് ചാറ്റ് പ്രൈവസി ഓണാക്കിയിട്ടുളള ചാറ്റുകളില് ഈ ഫീച്ചര് ലഭ്യമാകില്ല. ഇത് സുരക്ഷ സംബന്ധിച്ച ആശങ്കകള് കൊണ്ടല്ല മറിച്ച് സംഭാഷണങ്ങളില് എഐ ടൂളുകള് ഉപയോഗിക്കാന് താല്പര്യമില്ലാത്ത ഉപയോക്താക്കളെ മുന്നില് കണ്ടാണ്.

ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി
സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ കാലാവധി കഴിഞ്ഞ വായ്പകൾക്കും റിക്കവറിക്ക് വിധേയമായ വായ്പകൾക്കും ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി നടപ്പിലാക്കുന്നു. മാർച്ച് അഞ്ച് വരെ നടക്കുന്ന പദ്ധതിയിൽ 100 ശതമാനം പിഴപ്പലിശ ഒഴിവാക്കി







