കൊയിലേരി : കൊയിലേരി കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.കരുണാകരന്റെ പത്താം ചരമ വാര്‍ഷിക അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. പി.എന്‍ രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാന്തി പ്രസാദ് യു.സി, ലാജി ജോണ്‍ പടിയറ, മണി, ജിബിന്‍ മാനമ്പള്ളി, ഷിബു വാഴോലില്‍, ലിബിന്‍ എ.ഒ, ഷാജി, ബിനോയ് പടിയറ തുടങ്ങിയവര്‍ പങ്കെടുത്തു.

ആശുപത്രി പരിസരത്ത് വെച്ച് ഡോക്ടറെ മർദ്ദിച്ചതായി പരാതി
പുൽപ്പള്ളി: ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ഡോക്ടറെസംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്ര ത്തിലെ ഡോ. ജിതിൻ രാജ് (35) ആ ണ് മർദ്ദനമേറ്റത്. ഇന്ന് ഡ്യൂട്ടിക്കിടെ രോഗി







