വൈത്തിരി, സുൽത്താൻ ബത്തേരി, മാനന്തവാടി താലൂക്കുകളിലെ സപ്ലൈകോ ഡിപ്പോകളിലേക്കും വിവിധ ഔട്ട്ലെറ്റുകളിലേക്കും സ്കൂൾ ഉച്ചഭക്ഷണത്തിനുള്ള അരിയും അങ്കണവാടികൾക്കുള്ള അരിയും മീനങ്ങാടി എഫ്സിഐയിൽ നിന്ന് സ്റ്റോക്ക് എടുത്ത് വിതരണം നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ മെയ് 26 വൈകിട്ട് മൂന്നിനകം കല്പറ്റ ഡിപ്പോയിൽ നേരിട്ടോ അല്ലാതെയോ എത്തിക്കണം. ഫോൺ: 04936 202875, 9447975273

സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50,000 മുതൽ