ഹരിതഭംഗി നിലനിർത്താൻ സമഗ്ര ശുചീകരണ പ്രവർത്തനങ്ങളുമായി തരിയോട്

തരിയോട്:
നാടിന്റെ ഹരിതഭംഗി നിലനിർത്താൻ സമഗ്ര ശുചീകരണ പ്രവർത്തനങ്ങളുമായി തരിയോട് ഗ്രാമപഞ്ചായത്ത്.
മഴക്കാല പകർച്ചവ്യാധികൾ പിടിപെടാനുള്ള സാദ്ധ്യതകൾ ഒഴിവാക്കുക, നാടും നഗരവും ശുചിത്വപൂർണ്ണമായി നിലനിർത്തുക എന്നീ ലക്ഷ്യങ്ങളോടെ തരിയോട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മുഴുവൻ വാർഡുകളിലും സമഗ്ര ശുചീകരണ പരിപാടി സംഘടിപ്പിച്ചു. മഞ്ഞൂറ റിസോട്ട് പരിസരം, കർലാട്, പത്താംമൈൽ, കാപ്പു വയൽ, കളരിക്കോട്ടുകുന്നു അങ്കണവാടി പരിസരം, തയ്യിൽ ഉന്നതി, ചെന്നലോട് ടൗൺ, ശാന്തിനഗർ കോളനി, ചെന്നലോട് യുപി സ്കൂൾ, മൈലാടുംകുന്ന് ടൗൺ, കമ്മ്യൂണിറ്റി ഹാൾ, അങ്കണവാടി പരിസരം, മൃഗാശുപത്രി റോഡ്, താഴെയിടം കോട്ടക്കുന്ന് റോഡ്, കാവുംമന്ദം കമ്മ്യൂണിറ്റി ഹാൾ പരിസരം, കാലിക്കുനി അങ്കണവാടി, ഹെൽത്ത്‌ സെന്റർ, ചെങ്കണ്ണിക്കുന്ന് കോളനി, നിർമല സ്‌കൂൾ പരിസരം, പത്താം മെയിൽ ടൗൺ, പൊയിൽ കോളനി, പറക്കണ്ടി കോളനി എന്നിവിടങ്ങളിലാണ് ശുചീകരണ പ്രവർത്തികൾ നടത്തിയത്.

പരിപാടിയുടെ ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം കാവുംമന്ദം ടൗണിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷമീം പാറക്കണ്ടി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷീജ ആൻറണി, രാധ പുലിക്കോട്, വി ജി ഷിബു, അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണൻ, ചന്ദ്രൻ മടത്തുവയൽ, സൂന നവീൻ, ബീന റോബിൻസൺ, വിജയൻ തോട്ടുങ്കൽ, വത്സല നളിനാക്ഷൻ, സിബിൽ എഡ്വേർഡ്, കെ എൻ ഗോപിനാഥൻ, മെഡിക്കൽ ഓഫീസർ ഡോ. ദിവ്യകല, ഹെഡ് ക്ലർക്ക് ബിനീഷ് വർഗീസ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി അശോകൻ, ഷെറിൻ സഹല, വിവിധ സ്ഥാപന മേധാവികൾ, ജീവനക്കാർ, കുടുംബശ്രീ, ഹരിതകർമ്മ സേന, നിർവഹണ ഉദ്യോഗസ്ഥർ, ഗ്രാമപഞ്ചായത്ത് ജീവനക്കാർ, അങ്കണവാടി ജീവനക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ, ആരോഗ്യ പ്രവർത്തകർ, ആശ വർക്കർമാർ, വ്യാപാരികൾ, മറ്റ് തൊഴിലാളികൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കാളികളായി.

ക്വട്ടേഷൻ ക്ഷണിച്ചു.

പട്ടികവർഗ വികസന വകുപ്പിന് കീഴിലെ മോഡൽ റസിഡൻഷ്യൽ സ്കൂൾ/ പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥികൾക്കായി നടത്തുന്ന കളിക്കളം സംസ്ഥാനതല കായിക മേളയിൽ പങ്കെടുക്കുന്ന 49 പ്രീ മെട്രിക് ഹോസ്റ്റൽ വിദ്യാർത്ഥി /വിദ്യാർത്ഥിനികൾക്ക് ജേഴ്‌സി, ഷോർട്‌സ്, ട്രാക്ക്

മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് വയോസേവ പുരസ്‌കാരം ഏറ്റുവാങ്ങി

മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്തിന്റെ ‘കനിവ്’ സഞ്ചരിക്കുന്ന ആതുരാലയത്തിന് ലഭിച്ച വയോസേവ പുരസ്‌കാരം ഏറ്റുവാങ്ങി. തൃശ്ശൂർ റീജ്യണൽ തിയേറ്റർ ഹാളിൽ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത്

മേട്രൺ നിയമനം

മാനന്തവാടി താഴെയങ്ങാടിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ വർക്കിംഗ് വിമൻസ് ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ്സ്‌ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 45 നും 60നും ഇടയിൽ പ്രായമുള്ള

അമ്പലവയലിൽ ഗ്യാസ് ക്രിമറ്റോറിയം ഉദ്ഘാടനത്തിനൊരുങ്ങി

അമ്പലവയലിൽ ഗ്യാസ് ക്രിമറ്റോറിയം യാഥാർഥ്യത്തിലേക്ക്. ഗ്രാമപഞ്ചായത്തിന്റെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് 1.06 കോടി രൂപ ചെലവിലാണ് പദ്ധതി നിർമാണം പൂർത്തിയാക്കുന്നത്. അമ്പലവയൽ ഗവ. ആശുപത്രിക്ക് സമീപമാണ് 5000 ചതുരശ്ര അടിയിൽ ഗ്യാസ് ശ്മശാനത്തിന്റെ നിർമാണം

ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു.

അമ്പലവയൽ: അമ്പലവയലിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് വാഹനം പൂർണ്ണമായി കത്തിനശിച്ചു. ബാംഗ്ലൂരിൽ നിന്നുള്ളവർ സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് 1:30-ഓടെ മാർട്ടിൻ ഹോസ്പിറ്റലിന് മുൻവശത്താണ് സംഭവം. ഓടുന്നതിനിടെ ബൈക്കിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.