മാനന്തവാടി:
വനത്തിനുള്ളിൽ കാണാതായ വയോധികയെ കണ്ടെത്തി.
മാനന്തവാടി പിലാക്കാവ്, മണിയൻകുന്ന്, ഊന്ന് കല്ലിങ്കൽ ലീല (77) നെയാണ് മണിയൻ കുന്ന് മലയിൽ വനമേഖല യിൽ നിന്നും ആർആർടിസംഘം കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകീട്ട് 3.30 മുതലാണ് മാനസിക അസ്വാസ്ഥ്യ മുള്ള ഇവരെ കാണാതായത്.
തുടർന്ന് നടത്തിയ തിരച്ചിലിൽ സമീപത്തെ വനമേഖലയിൽ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ ഇവരുടെ ചിത്രം പതിഞ്ഞതായി കണ്ടെത്തിയിരുന്നു.

യുവാവിനെ കൊലപ്പെടുത്താന് ശ്രമം; നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ടയാൾ പിടിയില്
ബത്തേരി: യുവാവിനെ കത്തികൊണ്ട് വെട്ടിയും കമ്പിവടി കൊണ്ടടിച്ചും കൊലപ്പെടുത്താന് ശ്രമിച്ച കൊടുംകുറ്റവാളി പിടിയില്. ബത്തേരി, പുത്തന്കുന്ന്, പാലപ്പട്ടി വീട്ടില്‍ പി.എന്. സംജാദ്(32)നെയാണ് ബത്തേരി പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. കാപ്പ കേസിലെ പ്രതിയായ ഇയാള്ക്കെതിരെ







