മേപ്പാടി: മേപ്പാടി 900 കണ്ടിയിലെ റിസോർട്ടിലെ ടെൻ്റ് തകർന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു. നിലമ്പൂർ അകമ്പാടം സ്വദേശി ബിക്കെൻ ഷിഹാബുദ്ധീ ന്റെ മകൾ നിഷ്മ (25) യാണ് മരിച്ചത്. 900 വെഞ്ചേഴ്‌സ് എന്ന റിസോർട്ടിൽ നിർമ്മിച്ച ടെന്റ് ആണ് തകർന്ന് വീണത്. മൃതദേഹം വിംസ് മെഡിക്കൽ കോളേജ് ആശുപത്രിയിലേ ക്കു മാറ്റി. സംഭവത്തിൽ മൂന്നുപേർക്ക് നിസാര പരിക്കേറ്റു.
മരത്തടികൾ കൊണ്ട് നിർമ്മിച്ച പുല്ലു മേഞ്ഞ ടെന്റാണ് തകർന്നുവീണത്. വനമേഖലയോട് ചേർന്നുള്ള പ്രദേശമാണിത്. മഴ പെയ്ത് മേൽക്കൂരയ്ക്ക് ഭാരം വന്ന് തകർന്നതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മേപ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു.

കീറിയ നോട്ടുകള്‍ മാറ്റിയെടുക്കേണ്ടത് ഇങ്ങനെ; ഇക്കാര്യങ്ങള്‍ നോട്ടിലുണ്ടെന്ന് ഉറപ്പുവരുത്തണം
ബസ് യാത്രയ്ക്കിടയിലും സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോഴും ഒക്കെ അപ്രതീക്ഷിതമായി കീറിയ നോട്ട് കിട്ടിയിട്ടില്ലേ. അബദ്ധം പറ്റിയെന്ന്