സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്‍ ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ ജില്ലയിലെ പട്ടികജാതി വിഭാഗക്കാരായ യുവതി-യുവാക്കള്‍ക്ക് സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് 50000 മുതല്‍ നാല് ലക്ഷം വരെ വായ്പ ലഭിക്കും. അപേക്ഷകര്‍ തൊഴില്‍ രഹിതരും 18- 55 നുമിടയില്‍ പ്രായമുള്ളവരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ അധികരിക്കരുത്. അപേക്ഷക്കും വിശദവിവരങ്ങള്‍ക്കും കല്‍പ്പറ്റ പിണങ്ങോട് റോഡ് ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍- 04936 202869, 940006851

ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാം
അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി വിവിധ വ്യക്തിഗത, കുടുംബ, ഗ്രൂപ്പ് ആനുകൂല്യങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ആനുകൂല്യങ്ങള്‍ക്കായുള്ള