മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാര്‍ക്കായി കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. ജീവനക്കാരുടെ ജോലി ഭാരം കണക്കിലെടുത്ത് സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പ് ജീവനകാര്‍ക്കായി കായിക മത്സരങ്ങള്‍ നടത്തുന്നത്. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി മോട്ടോര്‍ വാഹന വകുപ്പിലെ 40 ലധികം ജീവനക്കാരാണ് ചുണ്ടേല്‍ ആര്‍.സി.എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങളില്‍ പങ്കെടുത്തത്. സീനിയര്‍, ജൂനിയര്‍, വനിതാ വിഭാഗങ്ങളിലായാണ് അത്‌ലറ്റിക്‌സ്, ഗെയിംസ് മത്സരങ്ങള്‍ നടത്തിയത്. റീജണല്‍ ട്രാന്‍പോര്‍ട്ട് ഓഫീസര്‍ പി.ആര്‍ സുമേഷ് കായിക മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. 100, 50 മീറ്റര്‍ ഓട്ടം, ഷോര്‍ട്ട് പുട്ട് മത്സരങ്ങളില്‍ ആര്‍.ടി.ഒ പി.ആര്‍ സുമേഷ് വിജയിയായി. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് സോണല്‍ മത്സരം മെയ് 20, 21 തിയതകളില്‍ കോഴിക്കോട് നടക്കും. സംസ്ഥാനതല മത്സരങ്ങള്‍ തിരുവനന്തപുരത്ത് നടക്കും.

ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു.
മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളെജില്‍ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലേക്കും കോളെജുകളിലേക്കു മുള്ള