കൽപ്പറ്റ: രാജ്യത്തെ കർഷകരെ കോർപ്പറേറ്റുകൾക്ക് അടിയറ വയ്ക്കുന്ന രീതിയിൽ നിയമ നിർമ്മാണം നടത്തിയ കേന്ദ്ര സർക്കാരിനെതിരെ പ്രക്ഷോഭ സമരം നടത്തുന്ന കർഷക സമൂഹത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് കേരള എൻ.ജി.ഒ അസോസിയേഷൻ കൽപ്പറ്റ ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. ഈ രാജ്യത്തിന് അന്നം വിളമ്പുന്ന കർഷക സമൂഹത്തിൻ്റെ പ്രതിഷേധ സ്വരം രാജ്യം മുഴുവൻ അലയടിക്കുമ്പോൾ മുഖം തിരിച്ചു നിൽക്കുന്ന കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് അഭിപ്രായപ്പെട്ടു.
ജില്ലാ സെക്രട്ടറി കെ.എ മുജീബ് അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ കെ.ടി ഷാജി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സജി ജോൺ, ജോർജ്ജ് സെബാസ്റ്റ്യൻ, വനിതാ ഫോറം ജോയൻ്റ് കൺവീനർ നളിനി ആർ പി, ജോയൻ്റ് സെക്രട്ടറിമാരായ സി.കെ ജിതേഷ്, എം.ജി.അനിൽകുമാർ, പി.ടി സന്തോഷ്, അഭിജിത്ത് സി.ആർ, അബ്ദുൾ ഗഫൂർ, പി.കെ ശിവരാമൻ, പി.ജെ.ഷൈജു, ശ്രീജിനു എസ്.വി തുടങ്ങിയവർ സംസാരിച്ചു.