മാനന്തവാടി ഗവണ്‍മെന്റ് എഞ്ചിനിയറിംഗ് കോളേജില്‍ നിലവില്‍ ഒഴിവുളളതും ഒഴിവ് വരാന്‍ സാധ്യതയുളളതുമായ ഒന്നാം വര്‍ഷ ബി.ടെക് (റെഗുലര്‍) സീറ്റുകളിലേക്ക് കീം 2020 ബി.ടെക്ക് പ്രോസ്‌പെക്റ്റസിന് വിധേയമായി സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.
റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ചെക് ലിസ്റ്റില്‍ വ്യക്തമാക്കിയ രേഖകള്‍ സഹിതം ഡിസംബര്‍ 29 ന് രാവിലെ 11 നകം രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ പ്രവേശനം ലഭിച്ചിട്ടുളളവര്‍ പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നും അഡ്മിഷന്‍ സ്ലിപ്പ് / എന്‍.ഒ.സി ഹാജരാക്കണം.
പ്രവേശനം ലഭിക്കുന്നവര്‍ അന്ന് തന്നെ എല്ലാ അസ്സല്‍ രേഖകളും സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കി മുഴുവന്‍ ഫീസും അടക്കേണ്ടതാണ്.