ഓഹരി വിപണിയിലെത്താന്‍ ഒരുങ്ങി റിലയന്‍സ് ജിയോ; ലോകത്തിലെ ആറാമത്തെ ടെലികോം കമ്പനിയാകും

ഇപ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായുള്ള റിലയന്‍സ് ജിയോ സ്വതന്ത്രകമ്ബനിയായി മാറി ഓഹരി വിപണിയില്‍ എത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പക്ഷെ സമയമോ തീയതിയോ സംബന്ധിച്ച്‌ ഇനിയും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. റിലയന്‍സ് ജിയോ എത്തിയാല്‍ ഇപ്പോള്‍ 13500 കോടി ഡോളര്‍ ആസ്തിയുള്ള എയര്‍ടെല്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും.

മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനി നയിക്കുന്ന റിലയന്‍സ് ജിയോയുടെ ആസ്തി 13600 കോടി ഡോളര്‍ ആയിരിക്കുമെന്നാണ് ആഗോള ധനകാര്യ സേവന കമ്ബനിയായ ഗോള്‍ഡ്മാന്‍ സാക്സ് കണക്കുകൂട്ടുന്നത്. 2016ല്‍ ആരംഭിച്ച ജിയോ മൊബൈല്‍ അതിന് ശേഷം വളര്‍ച്ചയുടെ പടവുകള്‍ കയറുകയായിരുന്നു. ആസ്തിയുടെ കാര്യത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന റിലയന്‍സ് ജിയോ ലോകത്തിലെ തന്നെ ആറാമത്തെ ടെലികോം കമ്ബനിയായി മാറുമെന്നും ഗോള്‍ഡ്മാന്‍ സാക്സ് പറയുന്നു.

യുഎസിലെ ടി മൊബൈല്‍, ചൈന മൊബൈല്‍, എടി ആന്‍റ് ടി, വെരിസോണ്‍, ഡ്യൂഷേ ടെലകോം എന്നിവയാണ് യഥാര്‍ത്ഥത്തില്‍ ഒന്നു മുതല്‍ അഞ്ച് വരെയുള്ള ലോകത്തിലെ ടെലികോം കമ്ബനികള്‍. 30800 കോടി ഡോളര്‍ ആണ് ടി മൊബൈലിന്റെ ആസ്തി. ചൈന മൊബൈലിന്റെ ആസ്തി 22200 കോടി ഡോളര്‍ ആണ്. അമേരിക്കന്‍ ടെലികോം കമ്ബനിയായ എടിആന്‍റ് ടിയുടെ ആസ്തി 19200 കോടി ഡോളര്‍ ആണ്. അമേരിക്കന്‍ ടെലികോം കമ്ബനിയായ വെരിസോണ്‍ കമ്ബനിയുടെ ആസ്തി 18200 കോടി ഡോളര്‍ ഉണ്ട്. ജര്‍മ്മന്‍ ടെലികോം കമ്ബനിയായഡ്യൂഷേ ടെലികോമിന്റെ ആസ്തി 15200 കോടി ഡോളര്‍ ആണ്.

റിലയന്‍സ് ജിയോ പ്ലാറ്റ് ഫോം തന്നെ ഒട്ടേറെ ചെറിയ ഘടകബിസിനസുകള്‍ നിറഞ്ഞ ഒരു വന്‍ ബിസിനസ് പ്ലാറ്റ് ഫോമായി മാറിയിരിക്കുകയാണ്. റിലയന്‍സ് ജിയോ, ജിയോ സാറ്റലൈറ്റ്, സാവന്‍ മീഡിയ, ജിയോ ഹാപ് ടിക് ടെക് നോളജീസ്, ആസ്റ്റേറിയ എയ്റോസ്പേസ് എന്നിങ്ങനെ നിരവധി ബിസിനസുകള്‍ ജിയോയ്‌ക്ക് കീഴില്‍ ഇപ്പോഴുണ്ട്. നെറ്റ് വര്‍ക്ക് ഇന്‍റലിജന്‍സ് കമ്ബനിയായ ഊക് ലയുടെ കണക്ക് പ്രകാരം റിലയന്‍സ് ജിയോ ആണ് 5 ജിയില്‍ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മൊബൈല്‍ സേവനകമ്ബനി. ജിയോയുടെ 5ജി ഡൗണ്‍ലോഡ് സ്പീഡ് 258എംബിപിഎസ് ആണെങ്കില്‍ അപ് ലോഡ് സ്പീഡ് 14.54 എംബിപിഎസ് ആണ്. മൊബൈല്‍ കവറേജിന്റെ കാര്യത്തിലും ഇന്ത്യയിലെ നമ്ബര്‍ വണ്‍ കമ്ബനിയാണ് ജിയോ. എന്തായാലും റിലയന്‍സ് ഇന്‍സ്ട്രീസില്‍ നിന്നും വേര്‍പെട്ട് സ്വതന്ത്രകമ്ബനിയായി മാറുന്നതോടെ റിലയന്‍സിന്റെ ആസ്തിയില്‍ വന്‍കുതിച്ചുചാട്ടം ഉണ്ടാകും.

കഞ്ചാവുമായി യുവാവ് പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ

സ്കൂള്‍ ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതല്‍

തിരുവനന്തപുരം: സ്കൂളുകളിലെ ഒന്നാം പാദ വാര്‍ഷിക( ഓണപ്പരീക്ഷ ) പരീക്ഷ ഓഗസ്റ്റ് 20 മുതല്‍ 27 വരെ നടക്കും. സ്കൂള്‍ അക്കാദമിക കലണ്ടര്‍ പ്രകാരമാണ് പരീക്ഷ തീയതി നിശ്ചയിച്ചിട്ടുള്ളത്.ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 11 മുതല്‍

ചക്രവാത ചുഴി പുതിയ ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു, ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടു; കേരളത്തിൽ 5 ദിവസം മഴ സാധ്യത ശക്തം, 3 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി നിലനിന്നിരുന്ന ചക്രവാത ചുഴി, ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചു. ഇതിനൊപ്പം തന്നെ തെക്കൻ ഗുജറാത്ത് തീരം മുതൽ തെക്കൻ കർണാടക തീരം വരെ ന്യൂനമർദപാത്തിയും സ്ഥിതിചെയ്യുന്നുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

നിപ: കോഴിക്കോട് മെഡി. കോളജിൽ പ്രവേശിപ്പിച്ച യുവതിക്ക് 2 ഡോസ് മോണോക്ലോണൽ ആൻറി ബോഡി നൽകി, ആരോഗ്യനില ഗുരുതരം

പാലക്കാട് : ഒരിടവേളക്ക് ശേഷം വീണ്ടും നിപ ഭീതിയിൽ സംസ്ഥാനം. നിപ രോഗം സ്ഥിരീകരിച്ച പാലക്കാട് സ്വദേശിയായ യുവതിയുടെ ആരോഗ്യനില ഗുരുതരമെന്ന് ജില്ലാ കളക്ടർ ജി.പ്രിയങ്ക അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച യുവതിക്ക്

ലോ മാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.

തരുവണ: വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മഴുവന്നൂർ വാർഡ് മെമ്പർ കെ.കെ.സി. മൈമൂനയുയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് കരിങ്ങാരി ജുമാ മസ്ജിദിന് മുൻവശം നിർമ്മിച്ച മീഡിയം മാസ് ലൈറ്റ് വാർഡ് മെമ്പർ കെ.കെ.സി. മൈമൂന

ആടിനെ വന്യജീവി കൊലപ്പെടുത്തി.

പുൽപ്പള്ളി ദാസനക്കര കൂട്ടാലപ്പടി ഓമനയുടെ ഒരു വയസോളം പ്രായമുള്ള ആടിനെയാണ് കൊന്നത്. ഇന്ന് രാവിലെയാണ് സംഭവം. വീടിനോട് ചേർന്ന സ്ഥലത്ത് കൂട്ടിൽ നിന്ന ആടിനെയാണ് പിടികൂടിയത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.