900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ
തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീ ഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. അടു ത്ത മാസം സുൽത്താൻ ബത്തേരിയിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണി ക്കും.ഉറക്കത്തിനിടെയാണ് അപകടമുണ്ടായത്. റിസോർട്ട് അടച്ചിടാൻ പോലീസ് നിർദ്ദേശം നൽകിയതായി പറയുന്നു. റിസോർട്ടിന് അനുമതിയില്ലെന്നും പഞ്ചാ യത്ത് പറയുന്നു.വയ്ക്കോൽ മേഞ്ഞ ടെൻ്റിലാണ് വിനോദ സഞ്ചാരികൾ താമ സിച്ചിരുന്നത്. അതിഥികൾക്ക് മതിയായ സുരക്ഷയില്ലായിരുന്നുവെന്നും മനു ഷ്യാവകാശ പ്രവർത്തകനായ അഡ്വ.ദേവദാസ് സമർപ്പിച്ച പരാതിയിൽ പറയുന്നു. ജില്ലയിലെ മറ്റ് റിസോർട്ടുകളിലെ സുരക്ഷാ സംവിധാനം പരിശോധിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.

800 രൂപയിൽ നിന്ന് 10000 രൂപയിലേക്ക്: പഴയ വാഹനങ്ങളുടെ റീ രജിസ്ട്രേഷൻ ഫീ കുത്തനെ കൂട്ടി സംസ്ഥാന സർക്കാർ; സാധാരണക്കാർക്ക് ഇരുട്ടടി
വാഹന ഉടമകള്‍ക്ക് ഇരുട്ടടിയായി പഴയവാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസ് കുത്തനെ കൂട്ടി. 20 വർഷത്തിനുമേല്‍ പഴക്കമുള്ള ഇരുചക്രവാഹനങ്ങളുടെ റീ-രജിസ്ട്രേഷൻ ഫീസ് 500 രൂപയില്‍നിന്ന് 2000 രൂപയായും നാലുചക്രവാഹനങ്ങളുടേത് 800 രൂപയില്‍നിന്ന് പതിനായിരവുമായാണ് ഉയർത്തിയത്.ഓട്ടോറിക്ഷയുടേത് 800-ല്‍നിന്ന് 5000