വയനാട് ജില്ലാ കളക്ടറുടെ ‘ഗുഡ് മോർണിംഗ് കളക്ടർ’ സംവാദ പരിപാടിയിൽ ജില്ലയുടെ ആരോഗ്യ മേഖലയിലെ വെല്ലുവിളികളും എം ബി ബി എസ് വിദ്യാർത്ഥികൾക്കുള്ള പങ്കിനെകുറിച്ചും വിശദമായ സംവാദങ്ങൾ നടത്തി മേപ്പാടി ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് മെഡിക്കൽ വിദ്യാർത്ഥികൾ. മെഡിക്കൽ വിദ്യാഭ്യാസത്തോടൊപ്പം സാമൂഹിക അവബോധം വളർത്താനാവശ്യമായ പദ്ധതികൾ ആവിഷ്ക്കരിക്കേണ്ടതുണ്ട്. പൊതു ജനങ്ങൾക്ക് ഉപകാരപ്രദമാകും വിധമുള്ള മെഡിക്കൽ ക്യാമ്പുകളിലും ബോധവത്കരണ പരിപാടികളിളും മെഡിക്കൽ വിദ്യാർത്ഥികൾ മുന്നോട്ട് വരണമെന്ന് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അഭിപ്രായപ്പെട്ടു. ഗുഡ് മോർണിംഗ് കളക്ടർ സംവാദ പരിപാടിയിൽ ആദ്യമായാണ് എം ബി ബി എസ് വിദ്യാർത്ഥികൾ പങ്കെടുക്കുന്നത്. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഫാർമകോളജി വിഭാഗം അസോസിയേറ്റ് പ്രൊഫ ഡോ രാഗേഷിന്റെ നേതൃത്വത്തിൽ 2022 ബാച്ചിലെ 15 മെഡിക്കൽ വിദ്യാർത്ഥികളാണ് ഗുഡ് മോർണിംഗ് കളക്ടർ പരിപാടിയിൽ പങ്കെടുത്തത്.

വിദ്യാർത്ഥികൾ വൃദ്ധസദനം സന്ദർശിച്ചു
തലശ്ശേരി വടക്കുമ്പാട് ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥികളുടെ സോഷ്യൽ വർക്ക് പഠനയാത്രയുടെ ഭാഗമായി കണിയാമ്പറ്റ ഗവ വൃദ്ധസദനം സന്ദർശിച്ചു. വിദ്യാർഥികൾക്ക് വിവിധ വിഷയങ്ങളിൽ നിയമ ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. 70 വിദ്യാർത്ഥികളാണ്







