കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പാലിയേറ്റീവ് പരിചരണങ്ങൾക്കായി കമ്മ്യൂണിറ്റി നഴ്സ് താൽക്കാലിക നിയമനം. ബിസിസിപിഎഎൻ/സിസിസിപിഎഎൻ, എഎൻഎം/ജെപിഎച്ച്എൻ, ജിഎൻഎം/ ബി എസ് സി നഴ്സിങ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
കല്പറ്റ നഗരസഭ പരിധിയിലുള്ള, 40 നുള്ളിൽ പ്രായമുള്ളവർക്ക് മുൻഗണന. അപേക്ഷകൾ മെയ് 26 ന് വൈകിട്ട് 5നകം കൽപ്പറ്റ ജനറൽ ആശുപത്രി ഓഫീസിൽ നൽകണം. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 28 രാവിലെ 11 ന് സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. ഫോൺ: 04936 206768.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







