കോഴിക്കോടേക്ക് പുതിയ രണ്ട് വന്ദേ ഭാരതും മെമുവും; കണ്ണൂർ – മംഗലാപുരം റൂട്ടിൽ കൂടുതൽ ട്രെയിൻ സർവീസുകൾക്ക് സാധ്യത

ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വിളിച്ചു ചേർത്ത എംപിമാരുടെ യോഗത്തിന് പിന്നാലെ കൂടുതൽ ട്രെയിനുകൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ വടക്കൻ കേരളം. കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് കാസർകോട് – മംഗലാപുരം ഭാഗത്തേക്ക് വന്ദേ ഭാരതും മെമു ട്രെയിനുകളും ഉൾപ്പെടെ കൂടുതൽ ട്രെയിൻ സർവീസുകൾ എംപിമാർ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യങ്ങളോട് അനുകൂലമായാണ് റെയിൽവേ അധികൃതർ പ്രതികരിച്ചത്. ഇതോടെ ട്രെയിൻ യാത്ര ദുരിതത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ തീരുമാനങ്ങൾ യാഥാർഥ്യമായാൽ കോഴിക്കോടിന് രണ്ട് വന്ദേ ഭാരത് സർവീസാണ് അധികമായി ലഭിക്കുക. നിലവിൽ ഓടുന്ന ഗോവ മംഗലാപുരം വന്ദേ ഭാരത് ട്രെയിൻ കോഴിക്കോട് വരെ നീട്ടാനും. പുതിയ വന്ദേ ഭാരത് ട്രെയിൻ കോയമ്പത്തൂർ മംഗലാപുരം റൂട്ടിൽ ആരംഭിക്കാനും ശുപാർശ ചെയ്യുമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ഉറപ്പ് നൽകിയിട്ടുണ്ട്. ഇവയ്ക്ക് പുറമെയാണ് മെമു സർവീസുകൾ.

കോഴിക്കോട് നിന്ന് മംഗലാപുരത്തേക്കോ കണ്ണൂർ നിന്ന് മംഗലാപുരത്തേക്കോ മെമു ട്രെയിൻ ആരംഭിക്കുകയോ കണ്ണൂർ മഞ്ചേശ്വരം മെമു ചെയിൻ സർവീസ് ആരംഭിക്കുകയോ ചെയ്യണമെന്ന് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. മംഗലാപുരം – രാമേശ്വരം ട്രെയിൻ യഥാർഥ്യമാക്കുക എന്ന ആവശ്യത്തോട് വൈകാതെ തന്നെ ഈ സർവീസ് ആരംഭിക്കുമെന്ന മറുപടിയാണ് റെയിൽവേ മാനേജർ നൽകിയത്.

രാത്രി യാത്രയ്ക്ക് കോയമ്പത്തൂർ – മംഗളൂരു ഇൻ്റർസിറ്റി ആരംഭിക്കുമെന്നും റെയിൽവേ ഉറപ്പ് നൽകിയിട്ടുണ്ട്. ഇതിനുപുറമെ വരുന്ന ജൂൺ ജൂലൈ മാസത്തോടെ മൂകാംബിക രാമേശ്വരം എന്നീ സുപ്രധാന തീർഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതും നേരെത്തെ ഓടിക്കൊണ്ടിരുന്നതുമായ ബൈൻദൂർ എക്സ്പ്രസ്സ്‌ പുനഃരാരംഭിക്കുമെന്നാണ് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ഉറപ്പ് നൽകിയത്. കോയമ്പത്തൂർ മുതൽ കണ്ണൂർ വരെ ഓടുന്ന ട്രെയിൻ ഉടനടി മംഗലാപുരം വരെ നീട്ടുമെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്.

കൊവിഡിനു ശേഷം നിർത്തലാക്കിയ ട്രെയിനുകൾ പുനഃസ്ഥാപിക്കാനും ഏറ്റവും അടിയന്തിരമായി ആവശ്യമുള്ള സ്ഥലങ്ങളിൽ പുതുതായി സ്റ്റോപ്പുകൾ അനുവദിക്കാനും ആവശ്യമായ രീതിയിൽ റെയിൽവേ ബോഡിലേക്ക് ശുപാർശ അയക്കുമെന്ന ഉറപ്പും യോഗത്തിൽ ലഭിച്ചു.അന്ദ്യോദയ എക്സ്പ്രസ് ദിവസേനെ ആരംഭിക്കുക, വൈകിട്ട് പരശുരാം എക്സ്പ്രസ് കോഴിക്കോട് നിർത്തിയിടുന്നത് ഒഴിവാക്കുക. കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന വിവിധ ട്രെയിനുകൾ മംഗലാപുരം വരെ നീട്ടുക തുടങ്ങിയ ആവശ്യങ്ങളും റെയിൽവേയ്ക്ക് മുന്നിലുണ്ട്.

ഉന്നയിച്ച പല കാര്യങ്ങളിലും തികച്ചും അനുകൂലമായ തീരുമാനങ്ങൾ ഉണ്ടായത് വളരെയധികം സന്തോഷം നൽകുന്ന കാര്യമാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. കാഞ്ഞങ്ങാട് നീലേശ്വരം സ്റ്റേഷനുകൾ അമൃത് ഭാരത് സ്റ്റേഷൻ നിലവാരത്തിൽ എത്തുന്ന നിർമാണ നവീകരണ പ്രവർത്തി ആരംഭിക്കും. കാസർകോട് മണ്ഡലത്തിലെ വിവിധ സ്റ്റേഷനുകളിലെ എസ്‌കേലേറ്റർ ലിഫ്റ്റ് എന്നിവ സ്ഥാപിക്കുന്ന പ്രവർത്തി ഉടനടി പൂർത്തിയാക്കും തുടങ്ങിയ ഉറപ്പുകളും ലഭിച്ചിട്ടുണ്ട്.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.