പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിൽ കമ്മ്യൂണിറ്റി വിമൺസ് ഫെസിലിറ്റേറ്റർ തസ്തികയിലേക്കുള്ള കൂടിക്കാഴ്‌ച 26/05/2025 തിയ്യതിയിൽ രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് നടക്കുന്നതാണ്. വിമൺ സ്റ്റഡീസ്, ജൻഡർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയ ങ്ങളിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദം ഉള്ള വനിതകൾക്ക് പങ്കെ ടുക്കാവുന്നതാണ്. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, സ്വയം സാക്ഷ്യപ്പെടുത്തയ പകർപ്പുകളും സഹിതം അന്നേ ദിവസം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാ ണ്. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കു ന്നതാണ്.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







