സുല്‍ത്താന്‍ ബത്തേരിയില്‍ വിജ്ഞാന കേരളംജോബ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു.

തൊഴിലന്വേഷകര്‍ക്ക് തണലായി സുല്‍ത്താന്‍ ബത്തേരിയില്‍ വിജ്ഞാന കേരളംജോബ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ച ജോബ് സ്റ്റേഷന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാര്‍നിര്‍വഹിച്ചു. ജോബ് സ്‌റ്റേഷന്‍ മുഖേന ഉദ്യോഗാര്‍ത്ഥികള്‍ക്ക് താത്പര്യമുള്ള തൊഴില്‍ മേഖലകളില്‍ വൈദഗ്ത്യമുള്ളവരാക്കാന്‍ മികച്ച പരിശീലനം പദ്ധതിയുടെ ഭാഗമായി നല്‍കും. ജില്ലയില്‍ ആരംഭിച്ച സുല്‍ത്താന്‍ ബത്തേരി, പനമരം ജോബ് സ്റ്റേഷനുകളില്‍ ജൂണ്‍ മുതല്‍ അസാപ്, കെ ഡിസ്‌ക്, കേസ്(കെഎഎസ്ഇ), കില തുടങ്ങിയ പരിശീലന ഏജന്‍സികള്‍ മുഖേന നൈപുണി വികസനത്തിനാവശ്യമായ പരിശീലനം ആരംഭിക്കും. ഒന്നര വര്‍ഷത്തിനകം അഞ്ച് ലക്ഷം ഉദ്യോഗാര്‍ത്ഥികള്‍ക്ക് പദ്ധതിയിലൂടെ സ്‌കില്‍ പരിശീലനം ലഭ്യമാക്കും. ഡിജിറ്റല്‍ വര്‍ക്ക്ഫോഴ്സ് മാനേജ്മെന്റ് സംവിധാനത്തിലൂടെ സൗജന്യമായാണ് തൊഴിലവസരങ്ങള്‍ സാധ്യമാക്കുന്നത്. ഡിഡബ്ല്യൂഎംഎസ് വെബ്‌സൈറ്റിലൂടെ നിലവില്‍ 6000ത്തിലധം രജിസ്‌ട്രേഷനുകള്‍ നടന്നിട്ടുണ്ട്. പദ്ധതി നടത്തിപ്പിനായി സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് 10 ലക്ഷം രൂപയാണ് വകയിരുത്തിയത്. ജൂണ്‍ ആദ്യവാരം തൊഴില്‍ദാതക്കളുമായി സംരംഭക മീറ്റ് സംഘടിപ്പിക്കും. കൃത്യമായ പരിശീലനം നല്‍കിയാല്‍ തൊഴില്‍ ഉറപ്പാക്കാന്‍ തൊഴില്‍ദാതക്കള്‍ തയ്യാറായിട്ടുണ്ടെന്ന് ജോബ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വൈവിധ്യമാര്‍ന്ന മേഖലകളിലും വിഷയങ്ങളിലുമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് വിജ്ഞാന കേരളം കാമ്പയിനിലൂടെ ലക്ഷ്യമാക്കുന്നത്. നഗരസഭയുടെ പ്രവൃത്തി ദിവസങ്ങളില്‍ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ ആവശ്യമായ സേവനങ്ങളും സൗകര്യങ്ങളും ജോബ് സ്റ്റേഷനിലൂടെ ഉപയോഗപ്പെടുത്താം. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അനീഷ് ബി നായര്‍ അധ്യക്ഷനായ പരിപാടിയില്‍ മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയന്‍, വിജ്ഞാനകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്രീജിത്ത് മാസ്്റ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍പി കെ ബാലസുബ്രഹ്മണ്യന്‍, ജോയിന്റ് ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ പിഎന്‍ സുരേന്ദ്രന്‍, ജനറല്‍ എക്സ്സ്റ്റെഷന്‍ ഓഫീസര്‍ കെ പി ശിവദാസന്‍, ഡിഎസ്‌സി ചെയര്‍പേഴ്‌സണ്‍ ലത ശശി, വ്യാപാരി-വ്യവസായ ഏകോപന സമിതി അംഗം മത്തായികുഞ്ഞ്,ടൂറിസം അസോസിയേഷന്‍ പ്രധിനിധികളായ ബാബു കയ്യാലക്കല്‍,സന്ധ്യ ത്രീടൂട്ട്‌സ് എന്നിവര്‍ സംസാരിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.