ഐഎച്ച്ആർഡിയുടെ കീഴിൽ മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന മോഡൽ കോളേജിൽ ഡിഗ്രി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ നാല് വർഷ ബികോം ഓണേഴ്‌സ്, ബി എസ് സി കമ്പ്യൂട്ടർ സയൻസ് ഓണേഴ്‌സ് എന്നീ ഡിഗ്രി കോഴ്സുകളിലെ ഐ എച്ച് ആർ ഡി ക്വാട്ടയിലേക്കാണ് പ്രവേശനം. അപേക്ഷ കോളേജ് ഓഫീസിൽ നേരിട്ട് നൽകണം. ഫോൺ: 04936 246446, 9747680868.

ശുഭയാത്രാ സുരക്ഷിത യാത്ര; ജില്ലയിൽ ഡ്രൈവര്‍മാര്‍ക്കുള്ള ബോധവത്കരണം ഊര്‍ജിതമാക്കി
വാഹനാപകടങ്ങള്‍ കുറയ്ക്കാൻ ലക്ഷ്യമിട്ട് ശുഭയാത്രാ സുരക്ഷിത യാത്ര പദ്ധതിയുമായി ജില്ലാ ജനമൈത്രി പൊലീസ്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഡ്രൈവര്‍മാര്‍ക്കായി പൊലീസ് നടത്തുന്ന ബോധവത്കരണ പരിപാടികൾ കൂടുതൽ ഊർജിതമാക്കി. മധ്യവേനലവധിക്കാലത്ത് നിരത്തുകളില്‍ തിരക്കേറുന്നതിനാൽ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായാണ്







