മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വൈത്തിരി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബസുകളുടെ പരിശോധനയും ഡ്രൈവര്‍മാര്‍ക്ക് ഏകദിന പരിശീലനവും നല്കുന്നു. മെയ് 28 ന് ജില്ലാ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നടക്കുന്ന ഏകദിന പരിശീലനത്തില്‍ ഡ്രൈവര്‍മാര്‍ പങ്കെടുക്കുന്നുണ്ടെന്ന് സ്ഥാപന മേധാവികള്‍ ഉറപ്പാക്കണം. മെയ് 29, 30 തിയതികളില്‍ കല്‍പ്പറ്റ ബൈപ്പാസ് റോഡില്‍ സ്കൂള്‍ വാഹനങ്ങളുടെ പരിശോധന നടക്കും.വാഹന പരിശോധനയില്‍ രേഖകളും ഡ്രൈവരുടെ ലൈസന്‍സുമായി എത്തണമെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പി.ആര് സുമേഷ് അറിയിച്ചു. ഫോണ്‍ :04936 202607.

രക്താദാന ദിനാചരണവും വാർഷികവും നടത്തി
മാനന്തവാടി : ജനകീയ രക്തദാന സേന (PBDA) വയനാട് ജില്ലാ ഘടകം ആറാമത് വാർഷിക സമ്മേളനവും രക്തദാന ദിനാചരണവും നടത്തി. ലോക രക്ത ദാന ദിനത്തിൽ മാനന്തവാടി മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നടന്ന