ബത്തേരി: കെ.എസ്.ആർ.ടി.സി ബസിൽ കർണാടക മദ്യം നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച ബാംഗ്ലൂർ സ്വദേശി പിടിയിൽ. കദിരപ്പ റോഡ്, ആന്റണി ജോൺസൻ (37) നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. തകരപ്പാടി ചെക്ക് പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. 23 കുപ്പി കർണ്ണാടക മദ്യമാണ് പിടിച്ചെടുത്തത്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







