കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി പട്ടികവര്‍ഗ്ഗ വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകള്‍, മോഡല്‍ റസിഡന്‍ഷല്‍ സ്കൂളുകളിലേക്ക് കുക്ക്, ആയ, വാച്ച്മാന് തസ്തികകളില്‍ നിയമനം നടത്തുന്നു. എസ്എസ്എല്‍സിയും ഗവ അംഗീകൃത ഫുഡ് ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ കെജിറ്റിഇ ഫുഡ് പ്രൊഡക്ഷന്‍ കോഴ്സുകള്‍ പൂര്‍ത്തിയായ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് കുക്കിനായി അപേക്ഷിക്കാം. ഏഴാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് ആയ തസ്തികയിലേക്കും എസ്എസ്എല്‍സി യോഗ്യതയുള്ളവര്‍ക്ക് വാച്ച് മാന്‍ തസ്തികയിലേക്കും അപേക്ഷിക്കാം. വൈത്തിരി, സുല്‍ത്താന്‍ ബത്തേരി താലൂക്ക് പരിധികളില്‍ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗ്ഗ യുവതീ-യുവാക്കള്‍ സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം ജാതി, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുമായി മെയ് 27 ന് രാവിലെ 10 ന് സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍ സ്റ്റേഷനിലും കല്‍പ്പറ്റ ഐറ്റിഡിപി ഓഫീസിലും നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍- 04936 202232, 04936 221074.

അധ്യാപക നിയമനം
കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിഭാഗത്തില്‍ എച്ച്.എസ്.എസ്.ടി കമ്പ്യൂട്ടര്‍ സയന്‍സ് ജൂനിയര്‍ അധ്യാപക തസ്തികയിലേക്ക്