തിരുനെല്ലി: തിരുനെല്ലി അപ്പപാറയിൽ വെട്ടേറ്റ് വീട്ടമ്മ മരിച്ചു. പരിക്കെറ്റ മകൾ ആശുപത്രിയിൽ ചികിത്സ തേടി. ചേകാടി വാകേരിയിൽ വാടകയ്ക്കു താമസിക്കുന്ന എടയൂർ കുന്ന് സ്വദേശി പ്രവീണ (34) യാണ് മരിച്ചത്. ഇവരുടെ ആൺ സുഹൃത്ത് ദിലീഷാണ് കൃത്യം നടത്തിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഭർത്താവ് സുധീഷു മായി അകന്നു കഴിയുന്ന പ്രവീണ മക്കളായ അനർഘ (14), അബിന (9) എന്നിവർക്കൊപ്പമാണ് വാകേരിയിൽ താമസിച്ചു വരുന്നത്. അബിനയേയും ദിലീഷിനേയും കണ്ടെത്താനായില്ല. കഴുത്തിനും ചെവിക്കും വെട്ടേറ്റ പരി ക്കുമായി അനർഘയെ വയനാട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രി യിൽപ്രവേശിപ്പിച്ചു. തിരുനെല്ലി ഇൻസ്പെക്ടർ ലാൽ സി.ബേബിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്