ഭാഗ്യക്കുറി അംഗങ്ങളുടെ മക്കൾക്കുള്ള സ്കോളർഷിപ്പ് വിതരണോദ്ഘാടനം ജില്ലാ കളക്ടർ നിർവഹിച്ചു.

കൽപ്പറ്റ:
സംസ്ഥാന ഭാഗ്യക്കുറി ഏജന്റമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്കുള്ള സ്കോളർഷിപ്പ് വിതരണ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ നിർവഹിച്ചു.

സർക്കാരിന് ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന മേഖലയാണ് ലോട്ടറിയെന്നും ഒട്ടനവധി ക്ഷേമ പ്രവർത്തനങ്ങൾ മികച്ച നിലയിൽ നടപ്പാക്കുന്നുണ്ടെന്നും ജില്ലാ കളക്ടർ അഭിപ്രായപെട്ടു. 26 വിദ്യാർത്ഥികളെ കളക്ടർ മൊമെന്റോ നൽകി ആദരിച്ചു. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ്‌ അംഗം പി ആർ ജയപ്രകാശ് അധ്യക്ഷത വഹിച്ച പരിപാടിയിൽ പത്മശ്രീ ചെറുവയൽ രാമൻ മുഖ്യാതിഥിയായി.

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും സാമൂഹിക സുരക്ഷിതത്വവും ഉന്നമനവും ലക്ഷ്യമിട്ട് 2009ൽ രൂപീകരിച്ച സംസ്ഥാന ലോട്ടറി ഏജന്റസ് & സെല്ലേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് ഭാഗ്യക്കുറി മേഖലയിലെ അരലക്ഷത്തിലധികം വരുന്ന തൊഴിലാളികളുടെ ആശ്രയമാണ്. ഭവന നിർമ്മാണ പദ്ധതി, വിവാഹ ധനസഹായം, പ്രസവാനുകൂല്യം, വിദ്യാഭ്യാസ സ്കോളർഷിപ്പ്, ചികിത്സ ധനസഹായം, ഓണം ബോണസ്, ആശ്രിതർക്ക് മരണാനന്തര ധനസഹായം, പെൻഷൻ, യൂണിഫോം, മുചക്ര സ്‌കൂട്ടർ തുടങ്ങിയ നിരവധി പദ്ധതികൾ സർക്കാർ സഹായത്തോടെ ബോർഡ് നടപ്പിലാക്കുന്നുണ്ട്.

ജില്ലാ ഭാഗ്യക്കുറി ഓഫീസർ പി ജെ ജോയ്, ലോട്ടറി വർക്കേഴ്സ് & സെല്ലേഴ്‌സ് യൂണിയൻ സെക്രട്ടറി ടി എസ് സുരേഷ്, ഓൾ കേരള ലോട്ടറി ട്രെഡേഴ്‌സ് യൂണിയൻ ജില്ലാ സെക്രട്ടറി ഷിബു പോൾ, ലോട്ടറി ഏജന്റ്സ് & സെല്ലേർസ്‌ സംഘ് ജില്ലാ ജനറൽ സെക്രട്ടറി സന്തോഷ്‌ ജി നായർ, കേരള ലോട്ടറി ഏജന്റ്സ് & സെല്ലേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ്‌ പി കെ സുബൈർ, ലോട്ടറി സബ് സ്റ്റോക്കിസ്റ്റ് അസോസിയേഷൻ കൺവീനർ എസ് പി രാജവർമ്മൻ, അസിസ്റ്റന്റ് ജില്ലാ ലോട്ടറി ഓഫീസർ സി ബി സന്ദേശ്, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ ബി അജീർ എന്നിവർ സംസാരിച്ചു.

കേരളത്തിലേക്കടക്കം കൂടുതൽ വിമാന സർവീസുകൾ; ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി യുഎഇ എയർലൈനുകൾ

അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥക്ക് അയവ് വന്നതോടെ സർവീസുകൾ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ഒരുങ്ങി യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ ഉൾപ്പെടെയുള്ളവ സർവീസുകള്‍ വർധിപ്പിച്ചിട്ടുണ്ട്. ഈ മാസം ആദ്യം 250

“ഹെവൻസ് ഡാർലിങ്ങ്” വെക്കേഷൻ ബൈബിൾ സ്കൂളിന് ഗംഭിര തുടക്കം

വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ TAG & ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കുന്ന ഹെവൻസ് ഡാർലിങ്ങ് വെക്കേഷൻ ബൈബിൾ സ്കൂൾ സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ

വെടിക്കെട്ട് അപകടം: ഒൻപത് മൃതദേഹങ്ങൾ ലഭിച്ചു, മൂന്നു പേരെ തിരിച്ചറിഞ്ഞു.

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂർ, വെണ്ണൂർ, പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ,

ക്ലർക്ക് മുതൽ പഞ്ചായത്ത് സെക്രട്ടറി വരെ, യുപിഐ ആപ്പ് വഴി കൈപ്പറ്റിയത് 4.6 ലക്ഷം രൂപ; 14 ഉദ്യോ​ഗസ്ഥരെ കയ്യോടെ പൊക്കി വിജിലൻസ്

തിരുവനന്തപുരം : സംസ്ഥാനത്ത് മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിയുടെ മറവിൽ വൻ ക്രമക്കേടും അഴിമതിയുമെന്ന് വിജിലൻസ് കണ്ടെത്തൽ. സർക്കാർ ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ മണ്ണ് ഇടപാടുകാരിൽ നിന്ന് നാലര ലക്ഷത്തോളം രൂപ കൈക്കൂലിയായി കൈപ്പറ്റിയ

വൈദ്യുതി മുടങ്ങും

ട്രാൻസ്‌ഫോർമർ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ്, മുസ്തഫ മിൽ, തെങ്ങുംമുണ്ട, പുഞ്ചവയൽ, പാണ്ടംകോഡ്, കപ്പുണ്ടിക്കൽ, സ്പിൽവേ, ചിറ്റലാക്കുന്ന്, പടയൻ, അയ്യർ ആർക്കേഡ് എന്നീ ട്രാൻസ്‌ഫോർമർ

പുനർലേലം

ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുന‍ർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമ‍ർപ്പിക്കാം. ഫോൺ: 7559800992, 04936

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.