ജനകീയ ജൈവവൈവിധ്യ രജിസ്റ്ററിന്റെ രണ്ടാം ഭാഗം തയ്യാറാക്കുന്നതിന്റെ ഭാഗമായി വെള്ളമുണ്ട പഞ്ചായത്ത് പബ്ലിക് ലൈബ്രറി ഹാളിൽ ശിൽപ്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് ബയോഡൈവേഴ്സിറ്റി മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ, പരിസ്ഥിതി സംരക്ഷണ സന്നദ്ധ സംഘടനകൾ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
മംഗലശ്ശേരി നാരായണൻ അധ്യക്ഷത വഹിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജൈവവൈവിധ്യ രജിസ്റ്റർ രണ്ടാം ഭാഗം തയ്യാറാക്കുന്നതിനുള്ള രീതിശാസ്ത്രങ്ങളെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും വിവിധ ഫോറങ്ങളെക്കുറിച്ചും സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ പി ആർ ശ്രീരാജ് വിശദീകരിച്ചു. വാർഡ് മെമ്പർ അധ്യക്ഷനായി നാല് പരിസ്ഥിതി പ്രവർത്തകരെ ഉൾപ്പെടുത്തി വാർഡ് തലങ്ങളിൽ കമ്മിറ്റികൾ രൂപീകരിക്കാനും നിലവിലുള്ള ജൈവവൈവിധ്യ രജിസ്റ്റർ പഠിച്ച് ചെക്ക് ലിസ്റ്റുകൾ തയ്യാറാക്കി ന്യൂനതകൾ കണ്ടെത്താനും തീരുമാനിച്ചു.
പങ്കെടുത്ത 32 വ്യക്തികളെയും ഉൾപ്പെടുത്തി ഒരു വിദഗ്ദ്ധ സമിതി രൂപീകരിക്കുകയും വാർഡ് കമ്മിറ്റികളുടെ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ജൈവവൈവിധ്യ രജിസ്റ്ററിന്റെ രണ്ടാം ഭാഗം തയ്യാറാക്കി പ്രകാശനം ചെയ്യാനും ശിൽപശാലയിൽ തീരുമാനമെടുത്തു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







