വിമാന യാത്രയ്ക്കിടയില്‍ നിങ്ങളുടെ ലഗേജ് നഷ്ടപ്പെട്ടോ,കേടുപാടുകള്‍ സംഭവിച്ചോ ?, ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്

ദീര്‍ഘദൂര യാത്രയ്ക്ക് പോകുമ്പോള്‍ ലഗേജുകള്‍ കൊണ്ടുപോകുന്നത് സാധാരണമാണ്. പ്രത്യേകിച്ച് വിമാന യാത്ര ചെയ്യുമ്പോള്‍ ലഗേജുകളുടെ കാര്യത്തില്‍ ആശങ്ക കൂടി ഉണ്ടാവും. കാരണം നിങ്ങള്‍ ചെക്ക് ഔട്ട് ചെയ്ത് പുറത്ത് എത്തുമ്പോള്‍ ബാഗുകളും ലഭിക്കണമല്ലോ? എന്നാല്‍ ചില സമയങ്ങളില്‍ ലഗേജുകള്‍ സമയത്ത് ലഭിക്കാറില്ല. പലപ്പോഴും ലഗേജുകള്‍ നഷ്ടപ്പെടുകയും ചെയ്യാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം
വിമാന യാത്രയ്ക്കിടയില്‍ ലഗേജ് നഷ്ടപ്പെട്ടാല്‍ ചെയ്യേണ്ട കാര്യങ്ങള്‍

നിങ്ങളുടെ ബാഗ് കാണുന്നില്ല എന്ന് മനസിലായാല്‍ ഉടന്‍ വിമാനത്താവളത്തിലെ എയര്‍ലൈനിന്റെ ബാഗേജ് സര്‍വീസ് ഡെസ്‌കിലേക്ക് ചെല്ലേണ്ടതാണ്. ഒരു പ്രോപ്പര്‍ട്ടി ഇറിഗുലാരിറ്റി റിപ്പോര്‍ട്ട് (PIR) ഫയല്‍ ചെയ്യുക. അതിന്റെ ഒരു പകര്‍പ്പ് നിങ്ങളുടെ കൈവശവും വയ്ക്കുക. നഷ്ടപരിഹാരത്തിനായി ഏഴ് ദിവസത്തിനുള്ളില്‍ ഫോമിന്റെ ഒരു പകര്‍പ്പ് ഉള്‍പ്പെടെ എയര്‍ലൈന് രേഖാമൂലമുള്ള ഒരു ക്ലെയിം സമര്‍പ്പിക്കുക. ബാഗ് വൈകുന്ന ഓരോ ദിവസത്തിനും ഒരു നിശ്ചിത തുക നഷ്ടപരിഹാരം ലഭിക്കാന്‍ നിങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും.

ഓണ്‍ലൈന്‍ പരാതി ചെയ്യുക
പ്രോപ്പര്‍ട്ടി ഇറിഗുലാരിറ്റി റിപ്പോര്‍ട്ട് (PIR) ഫയല്‍ ചെയ്താലും എയര്‍ലൈനിന്റെ വെബ്‌സൈറ്റില്‍ ഒരു ഔപചാരിക പരാതി ഫയല്‍ ചെയ്യാവുന്നതാണ്. ഓണ്‍ലൈന്‍ ഫോളോ-അപ്പുകള്‍ക്ക് പലപ്പോഴും വേഗത്തിലുള്ള പ്രതികരണങ്ങള്‍ ലഭിക്കാറുണ്ട്.
സാങ്കേതിക വിദ്യ ഉപയോഗിച്ച് ബാഗ് ട്രാക്ക് ചെയ്യുക.
നിങ്ങളുടെ ലഗേജിനുളളില്‍ ആപ്പിള്‍ എയര്‍ടാഗ്, അല്ലെങ്കില്‍ ഒരു ബ്ലൂടൂത്ത് ട്രാക്കര്‍ ഉണ്ടെങ്കില്‍ ആപ്പ് തുറന്ന് അത് കണ്ടെത്താന്‍ ശ്രമിക്കാം. ബാഗുകള്‍ കണ്ടെത്താന്‍ പല യാത്രക്കാരും ഇപ്പോള്‍ ഈ ഉപകരണങ്ങളെ ആശ്രയിക്കാറുണ്ട്.
Image
നഷ്ടപരിഹാരം
21 ദിവസത്തിനുളളില്‍ ബാഗ് കണ്ടെത്തിയില്ലെങ്കില്‍ അത് ഔദ്യോഗികമായി നഷ്ടപ്പെട്ടതായി കണക്കാക്കാം. അങ്ങനെയെങ്കില്‍ നിങ്ങള്‍ക്ക് നഷ്ടപരിഹാര ക്ലെയിം ഫയല്‍ ചെയ്യാവുന്നതാണ്.
ലഗേജ് കേടായാല്‍
വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്നതിന് മുന്‍പ് എയര്‍ലൈനിന്റെ ബാഗേജ് സര്‍വ്വീസ് ഓഫീസില്‍ എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് അറിയിക്കുക. കൃത്യസമയത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് എയര്‍ലൈന്‍ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.ലഗേജിന്റെയും അതിനുളളില്‍ ഉണ്ടായിരുന്ന സാധനങ്ങളുടെയും ചിത്രങ്ങള്‍ നേരത്തെ എടുത്ത് വയ്ക്കുന്നത് ബാഗേജ് നഷ്ടപ്പെട്ടാല്‍ ക്ലയിം ഫയല്‍ ചെയ്യുന്നതിനായി ഉപയോഗിക്കാവുന്നതാണ്. എയര്‍ലൈന്‍ സര്‍വ്വീസ് ഡസ്‌കില്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഫ്‌ളൈറ്റിന്റെ വിശദാംശങ്ങള്‍, ബാഗേജ് ടാഗ് നമ്പറുകള്‍, നഷ്ടപ്പെട്ട വസ്തുക്കളുടെ വിവരങ്ങള്‍ ഇവ നല്‍കുക.

താമസ സ്ഥലത്തേക്ക് ബാഗ് ലഭിക്കാന്‍
എയര്‍ലൈനിന് നിങ്ങളെ ബന്ധപ്പെടാന്‍ കഴിയുന്ന തരത്തില്‍ നിങ്ങളുടെ കോണ്‍ടാക്റ്റ് വിവരങ്ങള്‍ നല്‍കുന്നത് ഉറപ്പാക്കുക. മിക്ക എയര്‍ലൈനുകളും നിങ്ങളുടെ ലഗേജ് കണ്ടെത്തിക്കഴിഞ്ഞാല്‍ അത് നിങ്ങളുടെ വീട്ടിലേക്കോ താമസ സ്ഥലത്തേക്കോ നേരിട്ട് എത്തിക്കും.

ഏജന്റ് ഈ ഡെലിവറി ഓപ്ഷനെക്കുറിച്ച് പറഞ്ഞില്ല എങ്കില്‍, വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് അവരോട് അത് ചോദിക്കുക. നിങ്ങളുടെ ലഗേജ് ക്ലെയിം ചെയ്യാന്‍ വിമാനത്താവളത്തിലേക്കുള്ള മറ്റൊരു യാത്ര ലാഭിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. ഒരു ബിസിനസ്സ് യാത്രയിലായിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് സമയക്കുറവ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഇത് പ്രത്യേകിച്ചും സഹായകരമാകും.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുലിക്കാട്, മൈലാടുംകുന്ന്, കാജാ, പുളിഞ്ഞാല്‍, നാലാം മൈല്‍ ടവര്‍ കുന്ന് പ്രദേശങ്ങളില്‍ നാളെ (ജനുവരി 8) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ മെക്കാനിക് ഡീസല്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. എ.ഐ.സി.ടി.ഇ/യു.ജി.സി അംഗീകൃത എന്‍ജിനീയറിങ് കോളേജ്/യൂണിവേഴ്സിറ്റിയില്‍ നിന്ന് ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബി.വോക് അല്ലെങ്കില്‍ ബിരുദവും (ഓട്ടോമൊബൈലില്‍ സ്പെഷ്യലൈസേഷന്‍), ബന്ധപ്പെട്ട

സമസ്ത സെൻ്റിനറി റെയ്ഞ്ചു തലങ്ങളിൽ ശതാബ്ദി യാത്ര 28 ന്

കൽപ്പറ്റ സമസ്ത 100-ാം വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ സമാപനം കുറിച്ച് ഈ മാസം 28 ന് ജില്ലയിലെ 15 റെയ്ഞ്ചുകളിലും വാഹന പ്രചരണ ജാഥ സംഘടിപ്പിക്കാൻ ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ

ജില്ലയിലെ ആദ്യ 128-സ്ലൈസ് CT സ്കാനർ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ

മേപ്പാടി : ആധുനിക വൈദ്യശാസ്ത്ര മേഖലയിൽ രോഗ നിർണ്ണയത്തിന് ഗണനീയമായ സ്ഥാനമുള്ള റേഡിയോളജി & ഇമേജിങ് സയൻസസ് വിഭാഗത്തിൽ സ്ഥാപിച്ച അത്യാധുനിക സി ടി സ്കാൻ മെഷീൻ എക്‌സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ, ട്രസ്റ്റി.

പോക്സോ ; മദ്രസ്സ അധ്യാപകന് തടവും പിഴയും

മാനന്തവാടി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾക്ക് വിവിധ വകുപ്പുകളിലായി 10 വർഷം തടവും 60000 രൂപ പിഴയും. മാനന്തവാടി കമ്മം പള്ളിക്കൽ കടവത്ത് ചെറിയ വീട്ടിൽ കെ.സി മൊയ്‌തു (34)വിനെയാണ് സുൽത്താൻബത്തേരി ഫാസ്റ്റ് ട്രാക്ക്

സ്വർണം ആഗോള കറന്‍സിയായി മാറുന്നു: 2026ലും വില മുന്നോട്ട് തന്നെ; വെള്ളി വിലയും ഉയരും

2025ല്‍ ഏറ്റവും ഉയര്‍ന്ന നേട്ടം നല്‍കിയ ആസ്തി മേഖലകളാണ് വെള്ളിയും സ്വര്‍ണവും. മുന്‍ വര്‍ഷം വെള്ളി വിലയില്‍ 160 ശതമാനം വര്‍ധന ഉണ്ടായപ്പോള്‍ സ്വര്‍ണ വില 70 ശതമാനമാണ് വര്‍ധിച്ചത്. പോയവർഷത്തിന്‍റെ തുടർച്ചയായി 2026ലും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.