സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്‌കിൽ ഡവലപ്മെന്റ് സെന്ററിൽ മൊബൈൽ ടെക്‌നീഷ്യൻ തസ്‌തികയിലേക്ക് നിയമനം നടത്തുന്നു. ഇലക്ട്രോണിക്‌സ് മേഖലയിൽ ഡിപ്ലോമ/ഐടിഐ അല്ലെങ്കിൽ സിഐടിഎസ് ട്രേഡിൽ സർട്ടിഫിക്കറ്റ് കോഴ്‌സ് എന്നിവയാണ് യോഗ്യത. മൊബൈൽ ഫോൺ റിപ്പയറിംഗ് മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഒരു വർഷത്തെ പരിശീലന പരിചയവും വേണം. യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുമായി ജൂൺ ഒൻപതിനകം കൽപ്പറ്റ സിവിൽ സ്റ്റേഷനിലെ എസ്എസ്കെ ജില്ലാ പ്രോജക്ട് ഓഫീസിൽ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങളും അപേക്ഷ ഫോമും https://ssakerala.in ൽ ലഭ്യമാണ്. ഫോൺ: 04936 203338.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







