കണിയാമ്പറ്റ ചിത്രമൂലയിലെ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിലേക്ക് കംപ്യൂട്ടർ ഇൻസ്ട്രക്ടർ, ലൈബ്രേറിയൻ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. കംപ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ബന്ധപ്പെട്ട ട്രേഡിൽ ദേശീയ ട്രേഡ് സർട്ടിഫിക്കറ്റ്/കേരള ഗവണ്മെന്റ് പരീക്ഷയിൽ വിജയിച്ച സർട്ടിഫിക്കറ്റ് /വിഎച് എസ് ഇ /ബിഎസ്സി കമ്പ്യൂട്ടർ സയൻസ് /എംഎസ്സി കംപ്യൂട്ടർ സയൻസ്/പിജിഡിസിഎ എന്നിവയും ലൈബ്രേറിയൻ തസ്തികയ്ക്ക് ലൈബ്രറി സയൻസിൽ ബിരുദവും കംപ്യൂട്ടറൈസ്ഡ് ലൈബ്രറിയിൽ പ്രവൃത്തി പരിചയവുമാണ് യോഗ്യത. അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുമായി ജൂൺ 10ന് രാവിലെ 10 ന് കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിലേക്കും അന്നേ ദിവസം രാവിലെ 11ന് ലൈബ്രേറിയൻ തസ്തികയിലേക്കും നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂ പങ്കെടുക്കണം. ഫോൺ: 04936 284818.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







