പൂക്കോട് കോളജ് ഓഫ് ഡയറി സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ മൂല്യ വര്‍ദ്ധിത പാല്‍ ഉല്‍പന്ന നിര്‍മാണത്തില്‍ പ്രായോഗിക പരിശീലനം നല്‍കുന്നു. ജൂണ്‍ 10, 11 തിയതികളില്‍ നടക്കുന്ന പരിശീലന പരിപാടിയില്‍ പേട, പനീര്‍, പനീര്‍- ഈത്തപ്പഴം അച്ചാര്‍, ചോക്ലേറ്റ് ബ്രൗണി, തൈര്, ലസി, ്ഗീ കുക്കിസ്, ശ്രീഖണ്ഡ്, നെയ്യ്, സിപ് അപ്പ് തുടങ്ങിയ ഉല്‍പന്നങ്ങളില്‍ പരിശീലനം നല്‍കും. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. താത്പര്യമുള്ളവര്‍ ജൂണ്‍ എട്ടിനകം 7994529285, 8289815802 നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







