ഫോൺ നമ്പർ ഇനി ചോരില്ല, നിർണായക അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്; ശ്രദ്ധിക്കേണ്ടത് ഈ കാര്യങ്ങൾ

ഉപയോക്താക്കളുടെ സ്വകാര്യത ലംഘനവുമായി ബന്ധപ്പെട്ട് വാട്‌സ്ആപ്പിനെതിരെ ഗുരുതര ആരോപണങ്ങളാണ് ലോകമെമ്പാട് നിന്നും ഉയർന്നത്. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങൾ കൂടി ഉൾക്കൊണ്ട് പുതിയ അപ്‌ഡേറ്റിന് ഒരുങ്ങുകയാണ് വാട്‌സ്ആപ്പ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഉപയോക്താക്കളെ വേർതിരിച്ച് അറിയുന്നതിന് ഫോൺ നമ്പർ ഉപയോഗിക്കുന്നതിന് പകരം ടെലഗ്രാമിന് സമാനമായി യൂസർ നെയിം ആക്കാൻ വാട്‌സ്ആപ്പ് തീരുമാനിച്ചതായി പ്രമുഖ ടെക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വാട്ട്സ്ആപ്പ് അപ്ഡേറ്റ് ട്രാക്കർ WABetaInfo പ്രകാരം, ഐഒഎസിന്റെ ഏറ്റവും പുതിയ ബീറ്റ വേർഷനിലാണ് വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുന്നത്. ഇതിലൂടെ ഉപയോക്താക്കൾക്ക് അവരുടെ ഫോൺ നമ്പറുകൾ വെളിപ്പെടുത്താതെ തന്നെ വാട്‌സ്ആപ്പിൽ അക്കൗണ്ട് നിർമിക്കാനും ചാറ്റുകൾ നടത്താനും സാധിക്കും

വാട്‌സ്ആപ്പ് നമ്പറുകൾക്ക് പകരം ഉപയോക്താക്കൾക്ക് അവർക്ക് ഇഷ്ടമുള്ള യൂസർനെയിം തിരഞ്ഞെടുക്കാൻ സാധിക്കും.റിപ്പോർട്ട് അനുസരിച്ച്, വാട്ട്സ്ആപ്പ് ഇനി മുതൽ പ്രാഥമിക തിരിച്ചറിയൽ മാർഗമായി ഫോൺ നമ്പറുകൾ ഉപയോഗിക്കില്ല. വാട്‌സ്ആപ്പിൽ യൂസർനെയിം സെറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

യൂസർനെയിം സെറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വാട്‌സ്ആപ്പ് യൂസർനെയിം സെറ്റ് ചെയ്യുന്നതിന് ചില നിർദ്ദേശങ്ങൾ കമ്പനി മുന്നോട്ട് വെക്കുന്നുണ്ട്. യൂസർനെയിമിൽ നിർബന്ധമായും ഒരു അക്ഷരമെങ്കിലും വേണം. അക്കങ്ങളും ചിഹ്നങ്ങളും മാത്രമായി യൂസർനെയിം ഉണ്ടാക്കാൻ പാടില്ല. ചെറിയ അക്ഷരങ്ങൾ (a-z), അക്കങ്ങൾ (09), പൂർണ്ണവിരാമങ്ങൾ, അടിവരകൾ എന്നിവ യൂസർനെയിമിൽ ഉപയോഗിക്കാം. ഇതിന് പുറമെ നിലവിൽ ഒരാൾ ഉപയോഗിക്കുന്ന
യൂസർനെയിം ഉപയോഗിക്കാൻ സാധിക്കില്ല. ഡ്യൂപ്ലിക്കേറ്റ് യൂസർനെയിം ഉപയോഗിക്കാനും അനുവദിക്കില്ല.

3 മുതൽ 30 ക്യാരക്ടറുകൾ യൂസർനെയിമിൽ ഉപയോഗിക്കാൻ സാധിക്കും. എന്നാൽ .COM പോലുള്ള യൂസർനെയിം ഉപയോഗിക്കാൻ സാധിക്കില്ല. പൂർണ്ണവിരാമത്തോടെ ആരംഭിക്കുകയോ അവസാനിക്കുകയോ ചെയ്യരുത്. ഇതിന് പുറമെ തുടർച്ചയായി പൂർണ്ണവിരാമങ്ങളും യൂസർനെയിമിൽ ഉപയോഗിക്കരുത്.

ഒരു ഉപയോക്താവ് യുസർ നെയിം തിരഞ്ഞെടുത്തുകഴിഞ്ഞാൽ, ഒരു കോൺഫെറ്റി ആനിമേഷൻ ഉപയോഗിച്ച് വാട്ട്സ്ആപ്പ് ആ തിരഞ്ഞെടുപ്പ് സ്ഥിരീകരിക്കും. തുടർന്ന് ഉപയോക്താവിന്റെ ഫോൺ നമ്പറിന് പകരമായി സ്വകാര്യ, ഗ്രൂപ്പ് ചാറ്റുകളിൽ യുസർ നെയിം ദൃശ്യമാകും. ഒരു ഉപയോക്താവ് അവരുടെ യുസർ നെയിം അപ്ഡേറ്റ് ചെയ്താൽ വാട്ട്സ്ആപ്പ് തന്നെ ഇത് മറ്റുള്ളവരെ അറിയിക്കും.

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.

41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ

വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കൃഷ്ണഗിരി, പാതിരിപ്പാലം, കൊളഗപ്പാറ ഉജാലപ്പടി ഭാഗങ്ങളിൽ നാളെ (ജനുവരി 12) രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും Facebook Twitter WhatsApp

ജനപ്രതിനിധികൾ പിന്നോക്ക വിഭാഗങ്ങളുടെ ഉയർച്ചക്കായി പ്രവർത്തിക്കണം. കെ എം ഷാജി

മുട്ടിൽ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ അവരുടെ അധികാരപരിധിയിൽ വരുന്ന പിന്നോക്ക ജനവിഭാഗങ്ങളുടെയും ദുർബല വിഭാഗങ്ങളുടെയും പുരോഗതിക്കായി ആത്മാർത്ഥമായി പ്രവർത്തിക്കണമെന്നും അഴിമതി രഹിതമായ പൊതു ജീവിതം നയിക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന

കാര്യമ്പാടിയിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന് പരിക്ക്

കാര്യമ്പാടി: കാര്യമ്പാടിയിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. കാര്യമ്പാടി പൊങ്ങിണിത്തൊടി മണികണ്ഠനാണ് പരിക്കേറ്റത്.അപകടത്തിൽ പരിക്കേറ്റ ഇയാളെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Facebook Twitter WhatsApp

തിരുനാൾ സമാപിച്ചു.

മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, പരിശുദ്ധ മറിയത്തിൻ്റെയും, വിശുദ്ധ സെബസ്ത്യാനോസിൻ്റെയും, തിരുനാൾ ആഘോഷം സമാപിച്ചു. ആഘോഷപൂർവ്വമായ തിരുനാൾ പാട്ടുകുർബ്ബാനയ്ക്ക് റവ. ഫാദർ റോബിൻസ് കുമ്പളകുഴിയിൽ കാർമികത്വം വഹിച്ചു. കരിമാനി ഇൻഫെൻ്റ് ജീസസ്

സർവജന ഹൈസ്കൂളിൽ പച്ചക്കറി വിളവെടുപ്പ് നടത്തി

സുൽത്താൻ ബത്തേരി ഗവ. സർവജന ഹൈസ്കൂളിലെ വിദ്യാർത്ഥികൾ സ്കൂൾ വളപ്പിൽ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി. നഗരസഭ ചെയർപേഴ്സൺ റസീന അബ്ദുൾ ഖാദർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം കൃഷി ശീലമാക്കുക എന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.