തൃശ്ശിലേരി : തിരുനെല്ലി ഗ്രാമ പഞ്ചായത്ത് ബഡ്സ് പാരഡൈസ് സ്പെഷ്യൽ സ്ക്കൂളിൽ 2022 ലെ പരിസ്ഥിതി ദിനത്തിൽ നട്ട നാല് മരങ്ങളുടെ മൂന്നാം പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ചു. വാർഡ് മെമ്പർ ജയ കെ ജി ഉദ്ഘാടനം ചെയ്തു.
സ്ക്കൂളിൽ മരങ്ങൾ നട്ട തൃശിലേരിയിലെ ഗിരീഷ് കെ എ യെ ബഡ്സ് വിദ്യാർത്ഥികൾ പൊന്നാടയണിച്ച് ആദരിച്ചു. മരം നടുന്നതല്ല നട്ട മരം പരിപാലികലാണ് ഹീറോയിസം എന്ന തലക്കെട്ടിലാണ് ബഡ്സ് പാരഡൈസ് സ്പെഷ്യൽ സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചത്

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്