മേപ്പാടി ഗവ പോളിടെക്‌നിക്ക് കോളെജില്‍ കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ് ട്രേഡില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ് ടെക്‌നീഷന്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയിലേക്ക് മൂന്ന് വര്‍ഷത്തെ ഡിപ്ലോമയും ട്രേഡ് ടെക്‌നീഷന്‍ തസ്തികയിലേക്ക് ഐടിഐ / വിഎച്ച്എസ്ഇ/ ടിഎച്ച്എസ്എല്‍എല്‍സിയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പ് എന്നിവ സഹിതം ജൂണ്‍ 10 ന് രാവിലെ 10.30 ന് കോളജില്‍ നടക്കുന്ന മത്സരപരീക്ഷയിലും കൂടിക്കാഴ്ചക്കും പങ്കെടുക്കണം. ഫോണ്‍ -04936282095, 9400006454.

വൈത്തിരി പ്രീമെട്രിക് ഹോസ്റ്റല്‍: അപേക്ഷ ക്ഷണിച്ചു.
കല്‍പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട







