കൽപ്പറ്റ: സംസ്ഥാനത്ത് കോവിഡ് കേസുകൾ വർദ്ധിക്കുകയും വയനാട്
ജില്ലയിൽ കോവിഡ് കേസ് റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോ ഗ്യം) ഡോ ടി മോഹൻദാസ് അറിയിച്ചു. ജില്ലയിൽ ഈ വർഷം ഇതുവരെ 18 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. നിലവിൽ ഏഴ് കോവിഡ് കേസുകൾ ജില്ലയിലുണ്ട്. ജില്ലയിൽ റിപ്പോർട്ട് ചെയ്‌ത കേസുകളിൽ ആരുടെയും നില ഗുരുതരമല്ലെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ മുൻകരുതലും പകരാതിരിക്കാനുള്ള ആരോഗ്യ ശീലങ്ങളും പാലിച്ച് കോവിഡ് വ്യാപനം തടയാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും ജില്ലാ മെഡി ക്കൽ ഓഫീസർ ആരോഗ്യം അറിയിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്