സാമൂഹിക നീതി വകുപ്പ് പൊതുജനങ്ങള്‍ക്കായി വയോ സെല്‍ഫി മത്സരം നടത്തുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്കെതിരെയുള്ള അതിക്രമ ബോധവത്കരണത്തിന്റെ ഭാഗമായി കുട്ടികളും മുതിര്‍ന്ന പൗരന്‍മാരും (അപ്പൂപ്പന്‍/അമ്മുമ്മ) നില്‍ക്കുന്ന സെല്‍ഫി ഫോട്ടോയാണ് തയ്യാറാക്കേണ്ടത്. വിജയികള്‍ക്ക് ജൂണ്‍ 17 ന് നടക്കുന്ന ജില്ലാതല പരിപാടിയില്‍ സമ്മാനം നല്‍കും. താത്പര്യമുള്ളവര്‍ ജൂണ്‍ 10 വൈകിട്ട് അഞ്ചിനകം sjdwydoldagedayselfie@gmail.com ല്‍ സെല്‍ഫി ഫോട്ടോ, പേര്, വിലാസം, ഫോണ്‍ നമ്പര്‍ സഹിതം നല്‍കണം. ഫോണ്‍- 04936205307

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.
41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ







