കാട്ടിക്കുളം: വയനാട് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാം
ഗങ്ങളും, തിരുനെല്ലി പോലീസ് ഇൻസ്പെക്ടർ ലാൽ സി ബേബിയും സംഘ വും സംയുക്തമായി കാട്ടിക്കുളം ടൗണിൽ നടത്തിയ പരിശോധനയിൽ ബസ് യാത്രികനായ യുവാവിൽ നിന്നും എംഡിഎംഎ പിടികൂടി. കണിയാമ്പറ്റ മില്ലുമുക്ക് തുരുത്തിക്കണ്ടിയിൽ മുഹമ്മദ് സൽമാൻ (24) ൽ നിന്നുമാണ് 4.6 ഗ്രാം എംഡിഎംഎ പിടികൂടിയത്. ഇന്ന് രാവിലെയാണ് സംഭവം. ബംഗളൂ രിൽ നിന്നും ബസ്സിൽ കമ്പളക്കാടുള്ള വീട്ടിലേക്ക് വരികയായിരുന്നു ഇയാൾ.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്