പഞ്ചായത്ത് സെക്രട്ടറിയെ മർദ്ദിച്ച സംഭവം; എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധിച്ചു.

കൽപ്പറ്റ: മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയെ മർദ്ദിച്ച സംഭവത്തിൽ എൻ.ജി. അസോസിയേഷൻ പഞ്ചായത്ത് ജോ: ഡയറക്ടറുടെ കാര്യാലയത്തിന് മുന്നിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ. ടി ഷാജി ഉദ്ഘാടനം ചെയ്തു. പോലീസ് എഫ്.ഐ.ആർ ഇട്ടെങ്കിലും ദുർബല വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്, ഇത് ജീവനക്കാരോടുള്ള വെല്ലുവിളിയും അക്രമികൾക്ക് കുടുതൽ ആത്മവിശ്വാസം നൽകുന്നതുമാണ്.

ഇടത് സർക്കാറിന്റെ 9 വർഷ കാലവും കേരളത്തിൽ ജീവനക്കാരേ ഇത്തരത്തിൽ പീഢിപ്പിക്കുയാണെന്നും, ജോലി സമ്മർദ്ദവും രാഷ്ട്രീയ ഇടപെടലുകളും പല ജീവനക്കാരുടേയും ജീവൻ അപഹരിക്കുന്നതിന് വരെ കാരണമായിരിക്കുകയാണ്. നിയമങ്ങൾ കൃത്യമായി പാലിച്ച് ഓഫീസ് നടപടിക്രമങ്ങൾ കൃത്യതയോടു കൂടി ചെയ്യുന്ന ആളുകൾ പോലും ആക്രമിക്കപ്പെടുന്നത് ആശാസ്യമല്ല. ഓഫീസുകളിൽ ജീവനക്കാർക്ക് സംരക്ഷണം നൽകാൻ അധികൃതർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വി.എസ്. ശരത് അധ്യഷത വഹിച്ചു. ലൈജു ചാക്കോ, എം.ജി അനിൽകുമാർ, ഇ.വി ജയൻ,എം.വി സതീഷ് എന്നിവർ സംസാരിച്ചു. പി.ശ്രീജിത്ത്കുമാർ,നിഷാ പ്രസാദ്, കെ.ജി.പ്രശോഭ്, വി.മുരളി, സിബി ജോസഫ് എന്നിവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ

വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടിയുടെ ഹാങിങ് ഫെൻസിങ് പദ്ധതി നടപ്പാക്കി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്

വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ്. ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഓവുചാലുകള്‍,

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.