മേപ്പാടി : ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ നഴ്സിംഗ് ഗവേഷണ മേഖലയിൽ എ ഐ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഏകദിന ശിൽപ്പശാല ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഡോ. എ പി കാമത് ഉദ്ഘാടനം നിർവഹിച്ചു. കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിലെ റിസോഴ്‌സ് പേഴ്‌സണായ ഡോ. കൃഷ്ണ രാജ് നിർമ്മിത ബുദ്ധിയുടെ വിവിധ തലങ്ങളെ കുറിച്ചുള്ള ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.ഡോ. ലിഡാ ആന്റണി, വൈസ് പ്രിൻസിപ്പാൾ പ്രൊഫ.രാമു ദേവി, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. അരുൺ അരവിന്ദ് എന്നിവർ സന്നിഹിതരായിരുന്ന ചടങ്ങിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 70 ൽ പരം പ്രതിനിധികൾ പങ്കെടുത്തു.

കൺസ്യൂമർഫെഡ് സബ്‍സിഡി വിപണികൾ ജനുവരി 1 വരെ പ്രവർത്തിക്കും
കൺസ്യൂമർഫെഡിന്റെ ത്രിവേണി സൂപ്പർമാർക്കറ്റുകളിൽ ആരംഭിച്ച ക്രിസ്മസ് – പുതുവത്സര വിപണികൾ 2026 ജനുവരി 1 വരെ പ്രവർത്തിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് സർക്കാർ സബ്‍സിഡിയോടെ വിതരണം ചെയ്യുന്നത്. ജില്ലയിലെ എല്ലാ ത്രിവേണി സൂപ്പർമാർക്കറ്റുകളും






