ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് വമ്പൻ ഓഫറുകളുമായി ടാറ്റ മോട്ടോഴ്സ്; ജനപ്രിയ മോഡലുകൾക്ക് വൻ ആനുകൂല്യങ്ങൾ

ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് വമ്ബൻ ഓഫറുകളുമായി ടാറ്റ മോട്ടോഴ്സ്. നെക്സോണ്‍ ഇവി, പഞ്ച് ഇവി, ടിയാഗോ ഇവി എന്നിവയ്ക്കാണ് ഓഫറുകള്‍ നല്‍കുന്നത്.സ്ക്രാപ്പേജ് ഓഫർ, എക്സ്ചേഞ്ച് ബോണസ്, ഗ്രീൻ ബോണസ് തുടങ്ങി ഈ വാഹനങ്ങളുടെ 2024, 2025 മോ‍ഡലുകള്‍ക്ക് ഇളവുകള്‍ നല്‍കുന്നുണ്ട്.

ടിയാഗോ ഇവി

ടിയാഗോ ഇവിയുടെ എല്ലാ മോഡലുകള്‍ക്കും 30000 രൂപ ഗ്രീൻ ബോണസ് ഇളവ് നല്‍കുന്നുണ്ട്. രണ്ടു ലക്ഷം ഇലക്‌ട്രിക് കാറുകള്‍ വിറ്റതിന്റെ ഭാഗമായുള്ള എക്സ്ചേഞ്ച്, സ്ക്രാപ്പേജ്, ലോയലിറ്റി പ്രോഗ്രാമിന്റെ ഭാഗമായി 50000 രൂപ വരെ ഇളവ് നല്‍കുന്നുണ്ട്. കൂടാതെ കോർപ്പറേറ്റ്, സർക്കാർ ജീവനക്കാർക്കുള്ള ഇളവുകളുടെ ഭാഗമായി 5000 രൂപ മുതല്‍ 15000 രൂപ വരെ ഇളവ് നല്‍കുന്നുണ്ട്. ഇവയെല്ലാം ചേർത്ത് 2025 മോഡലിന് 95000 രൂപ വരെ ഇളവുകളാണ് നല്‍കുന്നത്. ടിയാഗോ ഇവിയുടെ 2024 മോഡലിന്റെ വിവിധ വേരിയന്റുകള്‍ക്ക് 5000 രൂപ മുതല്‍ 10000 രൂപ വരെ ഇളവ് നല്‍കുന്നുണ്ട്. ഇവ ചേർത്താല്‍ 2024 മോഡലിന്റെ ഇളവ് 1.05 ലക്ഷം രൂപയാണ്.

പഞ്ച് ഇവി

പഞ്ച് ഇവിയുടെ എല്ലാ മോഡലുകള്‍ക്കും 20000 രൂപ ഗ്രീൻ ബോണസായും രണ്ടു ലക്ഷം ഇലക്‌ട്രിക് കാറുകള്‍ വിറ്റതിന്റെ ഭാഗമായുള്ള എക്സ്ചേഞ്ച്, സ്ക്രാപ്പേജ്, ലോയലിറ്റി പ്രോഗ്രാമിന്റെ ഭാഗമായി 50000 രൂപയും ഇളവ് നല്‍കുന്നുണ്ട്. കൂടാതെ കോർപ്പറേറ്റ്, സർക്കാർ ജീവനക്കാർക്കുള്ള ഇളവുകളുടെ ഭാഗമായി 6000 രൂപ മുതല്‍ 15000 രൂപ വരെ ഇളവ് നല്‍കുന്നുണ്ട്. ഇവയെല്ലാം ചേർത്ത് 2025 മോഡലിന് 85000 രൂപ വരെ ഇളവുകളാണ് നല്‍കുന്നത്. 2024 മോഡലിന്റെ വിവിധ വേരിയന്റുകള്‍ക്ക് 5000 രൂപ മുതല്‍ 20000 രൂപ വരെ ഇളവ് നല്‍കുന്നുണ്ട്. ഇവ ചേർത്താല്‍ 2024 മോഡലിന്റെ ഇളവ് 1.05 ലക്ഷം രൂപയാണ്.

കർവ് ഇവി

കർവ് ഇവിയുടെ 2025 മോഡലുകള്‍ക്കാണ് ഇളവുകള്‍ നല്‍കുന്നത്. എല്ലാ മോഡലുകള്‍ക്കും 30000 രൂപ ഗ്രീൻ ബോണസായും ടാറ്റ ഐസ് (പെട്രോള്‍, ഡീസല്‍) മോഡലുകളുടെ ഉടമകള്‍ക്ക് 20000 രൂപ എക്സ്ചേഞ്ച് ബോണസായും ടാറ്റ ഇലക്‌ട്രിക് കാറുകളുടെ ഉപഭോക്താക്കള്‍ക്ക് 50000 രൂപ വരെ എക്സ്ചേഞ്ച് ബോണസായും നല്‍കുന്നുണ്ട്. കൂടാതെ കോർപ്പറേറ്റ്, സർക്കാർ ജീവനക്കാർക്കുള്ള ഇളവുകളുടെ ഭാഗമായി 6000 രൂപ മുതല്‍ 15000 രൂപ വരെ ഇളവ് നല്‍കുന്നുണ്ട്. ഇവയെല്ലാം ചേർത്ത് 2025 മോഡലിന് 95000 രൂപ വരെ ഇളവുകളാണ് നല്‍കുന്നത്.

നെക്സോണ്‍ ഇവി

നെക്സോണ്‍ ഇവിയുടെ 2025 മോഡലുകള്‍ക്കാണ് ഇളവുകള്‍ നല്‍കുന്നത്. എല്ലാ മോഡലുകള്‍ക്കും 30000 രൂപ ഗ്രീൻ ബോണസായും ടാറ്റ ഐസ് (പെട്രോള്‍, ഡീസല്‍) മോഡലുകളുടെ ഉടമകള്‍ക്ക് 20000 രൂപ എക്സ്ചേഞ്ച് ബോണസായും ടാറ്റ ഇലക്‌ട്രിക് കാറുകളുടെ ഉപഭോക്താക്കള്‍ക്ക് 50000 രൂപ വരെ എക്സ്ചേഞ്ച് ബോണസായും നല്‍കുന്നുണ്ട്. കൂടാതെ കോർപ്പറേറ്റ്, സർക്കാർ ജീവനക്കാർക്കുള്ള ഇളവുകളുടെ ഭാഗമായി 6000 രൂപ മുതല്‍ 15000 രൂപ വരെ ഇളവ് നല്‍കുന്നുണ്ട്. ഇവയെല്ലാം ചേർത്ത് 2025 മോഡലിന് 95000 രൂപ വരെ ഇളവുകളാണ് നല്‍കുന്നത്.

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം

ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്

ട്രഷറി അക്കൗണ്ട് ഉടമകൾ ഫോം 121 നൽകണം

ട്രഷറികളിൽ സ്ഥിര നിക്ഷേപം, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ ആദായ നികുതി കുറവ് നേടുന്നതിന് ഫോം 121 പൂരിപ്പിച്ച് നൽകണമെന്ന് ജില്ലാ ട്രഷറി ഓഫിസർ അറിയിച്ചു. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ പുതിയ ചട്ടപ്രകാരം

ചൂട് കൂടുന്നു, ജാഗ്രത വേണം; പകൽ 11 മുതൽ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം

സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. സൂര്യാഘാതം, സൂര്യാ താപം, നിർജലീകരണം തുടങ്ങി ഗുരുതരമായ

പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ്‌ 1,2 തീയതികളിൽ

മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1,2 ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും.

മദ്‌റസാ ലീഡർ തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി

പറളിക്കുന്ന് : വിദ്യാർഥികളിൽ ജനാധി പത്യ ബോധം സൃഷ്‌ടിക്കലും മത പഠന മേഖലയിൽ ആവേശമുണ്ടാക്കലും ലക്ഷ്യം വെച്ച് പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിൽ നടന്ന ലീഡേഴ്സ് തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി. മദ്‌റസാ ലീഡർ

ശൈശവ വിവാഹ നിരോധന നിയമം;ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ്പ് ലൈനിന്റെയും, ട്രൈബൽ വകുപ്പിന്റെയും നേതൃത്തിൽ കല്പറ്റ ഓണിവയൽ ഉന്നതിയിൽ ചൈൽഡ് മാരേജ് നിയമത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ചൈൽഡ് ഹെൽപ്പ് ലൈൻ ജില്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.