ഇൻറർനെറ്റ് ഇല്ലെങ്കിലും ഫോണിലൂടെ യുപിഐ പണമിടപാടുകൾ പൂർത്തിയാക്കാം; ചെയ്യേണ്ടത് ഇങ്ങനെ…

ഇന്‍റർനെറ്റ് ഇല്ലായിരുന്നെങ്കില്‍ ഇന്ന് വേഗതയിലും സുതാര്യമായും ചെയ്തു കൊണ്ടിരിക്കുന്ന പല കാര്യങ്ങളും നമുക്ക് നഷ്ടമായേനേ.അതിലൊന്നാണ് ബാങ്കിലും എ.ടി.എമ്മിലും പോകാതെ വീട്ടിലിരുന്ന് കൊണ്ടുതന്നെ സ്മാർട്ട് ഫോണ്‍ ഉപയോഗിച്ച്‌ പണമിടപാട് നടത്തുന്നത്. ഇത്തരം സാങ്കേതിക സൗകര്യങ്ങള്‍ ഒഴിവാക്കിത്തരുന്നത് അനാവശ്യ സമയ നഷ്ടവും മറ്റ് നൂലാമാലകളുമാണ്.

എന്നാല്‍, ഇന്‍റർനെറ്റ് വേഗത കുറവോ ഡേറ്റ പ്ലാൻ കാലാവധി കഴിയുകയോ ചെയ്യുന്ന അവസരങ്ങളില്‍ എന്തുചെയ്യും? ഇന്‍റർനെറ്റ് ഇല്ലെങ്കിലും ഇനി മുതല്‍ പണ ഇടപാടുകള്‍ ചെയ്യാനുള്ള സൗകര്യവും നാഷനല്‍ പേയ്മെന്‍റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ ഒരുക്കിയിട്ടുണ്ട്.

ഓഫ് ലൈൻ ഇടപാടുകള്‍ക്ക്

യു.പി.ഐ പ്രവർത്തിക്കുന്ന മൊബൈല്‍ നമ്ബറില്‍ നിന്ന് *99# ലേക്ക് വിളിക്കുക.
നിങ്ങളുടെ ഭാഷ തിരഞ്ഞെടുക്കുക. ഇംഗ്ലീഷ് ഉള്‍പ്പെടെ 13 ഭാഷകള്‍ ലഭ്യമാണ്.
ബാങ്കിന്‍റെ ഐ.എഫ്.എസ്.സി നമ്ബർ നല്‍കുക
നിങ്ങളുടെ ഫോണ്‍ നമ്ബറില്‍ രജിസ്റ്റർ ചെയ്ത എല്ലാ ബാങ്ക് അക്കൗണ്ടുകളും സ്ക്രീനില്‍ തെളിയും. അതില്‍ നിന്നും ഇടപാടുകള്‍ നടത്താൻ താല്‍പര്യമുള്ള അക്കൗണ്ട് തിരഞ്ഞെടുക്കുക.
ഡെബിറ്റ് കാർഡിന്‍റെ അവസാന ആറക്കങ്ങളും കാർഡിന്‍റെ കാലാവധി അവസാനിക്കുന്ന തീയതിയും നല്‍കി വെരിഫിക്കേഷൻ പൂർത്തിയാക്കുക.
അവസാനമായി യു.പി.ഐ പിൻ നമ്ബർ കൂടി നല്‍കുക

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം

ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്

ട്രഷറി അക്കൗണ്ട് ഉടമകൾ ഫോം 121 നൽകണം

ട്രഷറികളിൽ സ്ഥിര നിക്ഷേപം, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ ആദായ നികുതി കുറവ് നേടുന്നതിന് ഫോം 121 പൂരിപ്പിച്ച് നൽകണമെന്ന് ജില്ലാ ട്രഷറി ഓഫിസർ അറിയിച്ചു. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ പുതിയ ചട്ടപ്രകാരം

ചൂട് കൂടുന്നു, ജാഗ്രത വേണം; പകൽ 11 മുതൽ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം

സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. സൂര്യാഘാതം, സൂര്യാ താപം, നിർജലീകരണം തുടങ്ങി ഗുരുതരമായ

പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ്‌ 1,2 തീയതികളിൽ

മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1,2 ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും.

മദ്‌റസാ ലീഡർ തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി

പറളിക്കുന്ന് : വിദ്യാർഥികളിൽ ജനാധി പത്യ ബോധം സൃഷ്‌ടിക്കലും മത പഠന മേഖലയിൽ ആവേശമുണ്ടാക്കലും ലക്ഷ്യം വെച്ച് പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിൽ നടന്ന ലീഡേഴ്സ് തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി. മദ്‌റസാ ലീഡർ

ശൈശവ വിവാഹ നിരോധന നിയമം;ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ്പ് ലൈനിന്റെയും, ട്രൈബൽ വകുപ്പിന്റെയും നേതൃത്തിൽ കല്പറ്റ ഓണിവയൽ ഉന്നതിയിൽ ചൈൽഡ് മാരേജ് നിയമത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ചൈൽഡ് ഹെൽപ്പ് ലൈൻ ജില്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.