കെവൈസി അപ്ഡേഷൻ ആവശ്യപ്പെട്ട് ബാങ്കിൽ നിന്ന് വാട്സ്ആപ്പ് ലേക്ക് സന്ദേശം എത്തിയോ? അറിയാതെ ക്ലിക്ക് ചെയ്താൽ അക്കൗണ്ട് കാലിയാകും: തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ ചെയ്യേണ്ടത് ഇങ്ങനെ ….

ബാങ്കുകളുടെ കെ.വൈ.സി അപ്‌ഡേഷൻ എന്ന പേരില്‍ വാട്‌സ്‌ആപ്പുകളിലേക്ക് സന്ദേശം അയച്ച്‌ ഫോണ്‍ ഹാക്ക് ചെയ്യുന്ന തട്ടിപ്പ് സംഘം സജീവമാകുന്നു. ഡാറ്റ ശേഖരണവും, ഫോണ്‍ ട്രാപ്പിംഗും ലക്ഷ്യം വെയ്ക്കുന്ന ഹാക്കിംഗ് വൈറസുകളാണ് തട്ടിപ്പുസംഘം ഇതിനായി ഉപയോഗിക്കുന്നത്. സന്ദേശത്തില്‍ ക്ലിക്ക് ചെയ്താല്‍ കോണ്‍ടാക്‌ട് ലിസ്റ്റിലുള്ളവർക്കും സന്ദേശമെത്തും.

സുഹൃത്തുക്കള്‍ ലിങ്ക് ക്ലിക്ക് ചെയ്താല്‍ അവരുടെ ലിസ്റ്റിലുള്ളവർക്കും അതിവേഗം ഈ വൈറസ് പടരും. സംശയാസ്പദമായ സന്ദേശം ലഭിക്കുകയാണെങ്കില്‍ ബാങ്ക് അധികൃതരെ അറിയിക്കണമെന്നും സംശയാസ്പദമായ സന്ദേശങ്ങളും ഫയലുകളും ഇല്ലാതാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കുന്നു. സംശയാസ്പദമായ ബാങ്ക് അക്കൗണ്ടുകളും മറ്റ് സെൻസിറ്റീവ് വിവരങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഡൗണ്‍ലോഡിംഗ് ശ്രദ്ധിച്ച്‌സംശയാസ്പദമായ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കണം. അജ്ഞാത ഉറവിടങ്ങളില്‍ നിന്നും ലഭിക്കുന്ന ഫയലുകളോ മറ്റ് ഫയലുകളോ ഡൗണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കുക. അവയില്‍ മാല്‍വെയർ അടങ്ങിയിരിക്കാം. ആപ്പുകള്‍ അപ്‌ഡേറ്റ് ചെയ്ത് സൂക്ഷിക്കുക. ആന്റിവൈറസ് സോഫ്റ്റ്‌വെയർ ഉപയോഗിക്കണം. മാല്‍വെയർ കണ്ടെത്തുന്നതിനും നീക്കം ചെയ്യുന്നതിനും ആന്റിവൈറസ് സോഫ്റ്റ്‌വെയർ ഇൻസ്റ്റാള്‍ ചെയ്യുകയും പതിവായി അപ്‌ഡേറ്റ് ചെയ്യണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.

ജാഗ്രത പുലർത്തേണ്ടത് ഇങ്ങനെ

1. പരിചയക്കാരില്‍ നിന്നുള്ള മെസേജ് മാത്രം സ്വീകരിക്കാനായി ഫ്രണ്ട്‌സ് ഓണ്‍ലി സെറ്റ് ചെയ്യുക

2. വാട്‌സ്‌ആപ്പില്‍ വരുന്ന അനാവശ്യ ലിങ്കുകള്‍ തുറക്കരുത്

3. ഇത്തരം ലിങ്ക് വഴി ഡാറ്റ ഷെയർ ചെയ്യരുത്.

4. ബാങ്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ വാട്‌സ്‌ആപ്പ് വഴി ലിങ്കിലൂടെ ഡാറ്റ ശേഖരിക്കാറില്ല.

5. സംശയം തോന്നുന്നപക്ഷം ബന്ധപ്പെട്ട ഓഫീസുകളില്‍ അന്വേഷിക്കുക.

ഹാക്ക് ചെയ്യപ്പെട്ടാല്‍:

1. വാട്‌സപ്പ് അണ്‍ഇൻസ്റ്റാള്‍ ചെയ്യുക

2. ഫോണില്‍ കാണുന്ന പുതിയ ഏതെങ്കിലും ആപ്പ് ഉണ്ടെങ്കില്‍ ഉടൻ അണ്‍ഇൻസ്റ്റാള്‍ ചെയ്യുക ( ഒരിക്കലും റിമൂവ് ചെയ്യരുത്)

3. സിം ഊരിയെടുത്ത് പുതിയ/ മറ്റൊരു ഫോണിലിട്ട് വാട്‌സ്‌ആപ്പ് റിക്കവർ ചെയ്യുക. ഒ.ടി.പി വരുന്നത് ഉറപ്പാക്കി പഴയ വാട്‌സ്‌ആപ്പ് ശരിയായെന്ന് ഉറപ്പാക്കുക.

4. വാട്‌സ്‌ആപ്പ് പിൻ / ലോക്ക് മാറ്റുക

5. വാട്‌സ്‌ആപ്പില്‍ ഇ മെയില്‍ സെറ്റ് ചെയ്യുക

6. ടു ഫാക്ടർ ഓതന്റിഫിക്കേഷൻ ചെയ്യുക

7. ലിങ്ക്‌സ് കോണ്‍ടാക്‌ട് ഓണ്‍ലി ആക്കുക

8. മറ്റൊരു ഫോണില്‍ വാട്‌സപ്പ് റിക്കവറി ചെയ്ത് ശരിയെന്ന് തോന്നിയാല്‍ മാത്രം സിം ഒറിജിനല്‍ ഫോണിലിട്ട് വീണ്ടും വാട്‌സ്‌ആപ്പ് ഇൻസ്റ്റാള്‍ ചെയ്യുക.

9. മുഴുവൻ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെയും ഇമെയിലിന്റെയും പാസ്‌വേഡ് മാറ്റണം.10. ശരിയായില്ലെങ്കില്‍ സൈബർ വിദഗ്ധർക്ക് കൈമാറണം

ടെൻഡർ ക്ഷണിച്ചു.

എൻ ഊര് ഗോത്രപൈതൃക ഗ്രാമത്തിലേക്ക് സഞ്ചാരികളെ പാർക്കിങ്ങ് സ്ഥലത്തുനിന്നും എൻ ഊര് പ്രവേശന ഗേറ്റ് വരെയും തിരികെ എൻ ഊര് പ്രവേശന കവാട പരിസരത്തുനിന്നും പാർക്കിങ്ങ് സ്ഥലത്തേക്കും ഷട്ടിൽ സർവ്വീസ് നടത്തുന്നതിന് 12 മാസക്കാലത്തേക്ക്

കണക്ട് ടു വർക്ക് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു.

വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും സ്കിൽ പരിശീലനം നടത്തുന്നവർക്കും പ്രതിമാസം 1000 രൂപ സ്കോളർഷിപ്പ് നൽകുന്ന പദ്ധതിയായ മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്കിന് അപേക്ഷ ക്ഷണിച്ചു. എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ച് മുഖേനയാണ് പദ്ധതി

ടെൻഡർ ക്ഷണിച്ചു

കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിലെ എസ്.സി കലാകാരന്മാർക്ക് വാദ്യോപകരണങ്ങൾ നൽകുന്ന പദ്ധതിക്ക് വേണ്ടി ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ജനുവരി ആറ് വൈകിട്ട് അഞ്ചിനകം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ്, കൽപറ്റ

ജില്ലാ പഞ്ചായത്ത് ഇനി ചന്ദ്രിക കൃഷ്ണൻ നയിക്കും

വയനാട് ജില്ലാ പഞ്ചായത്തിന്റെ അധ്യക്ഷയായ വൈത്തിരി ഡിവിഷനിൽ നിന്ന് വിജയിച്ച ചന്ദ്രിക കൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. മേപ്പാടി ഡിവിഷനിൽ നിന്നുള്ള ടി. ഹംസയാണ് വൈസ് പ്രസിഡന്റ്. സബ്‍ കളക്ടര്‍ അതുൽ സാഗറിന്റെ സാന്നിദ്ധ്യത്തിൽ ഇരുവരും സത്യപ്രതിജ്ഞ

ബജറ്റിൽ അല്ല കഥയിലാണ് കാര്യം; 2025 ൽ സൂപ്പർ സ്റ്റാർ പടങ്ങളെ മലർത്തിയടിച്ച ചിത്രങ്ങൾ ഇതാ

മലയാളം, തമിഴ്, ഹിന്ദി, കന്നഡ തുടങ്ങിയ ഇൻഡിസ്ട്രികളിലെ സൂപ്പർ താരങ്ങളിൽ പലർക്കും നിരാശ സമ്മാനിച്ച വർഷമാണ് 2025 . ബിഗ് ബജറ്റിൽ വലിയ പ്രതീക്ഷയോടെ പുറത്തിറങ്ങിയ ഭൂരിഭാഗം ചിത്രങ്ങളും ബോക്സ് ഓഫീസിൽ തകർന്ന് തരിപ്പണമായി.

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ്ഡെസ്ക് തുടങ്ങും, അന്തിമ പട്ടിക ഫെബ്രുവരി 21 ന്

എസ്ഐആർ കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയവരിൽ അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ് ഡെസ്കുകൾ തുടങ്ങാൻ സംസ്ഥാന സർക്കാർ‍ ഉത്തരവ്. വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് രണ്ട് ഉദ്യോഗസ്ഥർക്ക് ചുമതല നൽകി ഹെൽപ് ഡെസ്കുകൾ തുടങ്ങും. ഉന്നതികൾ,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.