വൈത്തിരി ഇലക്‌ട്രിക്കൽ സെക്ഷനിലെ 11 കെവി ലൈനിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ കണ്ണൻ ചാത്ത്, ഓടത്തോട്, കുട്ടുമുണ്ട്, വെള്ളം കൊല്ലി, ചുണ്ടയിൽ, ചേലോട്, കണ്ണാടിച്ചോല, തളിമല, പഴയ വൈത്തിരി, മുള്ളൻപാറ, ചാരിറ്റി, ചാരിറ്റി ഹെൽത്ത് സെൻറർ, തളിപ്പുഴ, ലക്കിടി, വെറ്റിനറി കോളേജ്, നവോദയ സ്കൂൾ പ്രദേശങ്ങളിൽ നാളെ (ജൂൺ 20) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

ഭരണഭാഷ വാരാചരണം മൂലങ്കാവ് സ്കൂളിൽ സമാപനം
ഭരണഭാഷ മാതൃഭാഷ വാരാചരണം വയനാട് ജില്ലാതല സമാപനം മൂലങ്കാവ് ഗവ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. വയനാട് ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയുടെ






