കൽപ്പറ്റ: മലയാളിയുടെ പുസ്തകവായനാശീലം തിരിച്ചു കൊണ്ടുവരുന്നതിന് സാംസ്ക്കാരിക പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ പറഞ്ഞു .കെപിസിസി സംസ്ക്കാര സാഹിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്തിൽ എം.ജി ടി ഹാളിൽ നടത്തിയ വായനാദിനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അവർ.സുധാ മേനോന്റെ ഇന്ത്യ എന്ന ആശയം എന്ന പുസ്തക ചർച്ച അവതരണം മുട്ടിൽ ഡബ്ല്യൂ. എം.ഒ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ പി.കബീർ നിർവഹിച്ചു.പുസ്തകത്തിലെ രചനകൾ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ സവിശേഷതകളും ഇന്നിന്റെ ഇന്ത്യയും എന്നതു തന്നെയാണ് എന്ന് അദ്ദേഹം പറഞ്ഞു.പി.എൻ പണിക്കരുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു വാളൽ അധ്യക്ഷത വഹിച്ചു.കൺവീനർ സി.കെ ജിതേഷ്, എം വി രാജൻ, സുന്ദർരാജ് എടപ്പെട്ടി, കെ ശശികുമാർ, സി വി നേമരാജൻ വന്ദന ഷാജു,സജി മണ്ഡപത്തിൽ എബ്രഹാം കെ മാത്യു, ആയിഷപളളിയാൽ, ഒ.ജെ മാത്യു, രമേശൻ മാണിക്കൻ, ബെന്നി വട്ടപ്പറമ്പിൽ, കെ പത്മനാഭൻ, സന്ധ്യ ലിഷു, പ്രസന്ന രാമകൃഷ്ണൻ, കെ.കെ രാജേന്ദ്രൻ, ഉമ്മർപൂപ്പറ്റ,വയനാട് സക്കറിയാസ് , ഷേർളി ജോസ്, വി കെ ഭാസ്ക്കരൻ.വി പി പ്രേംദാസ്, എൻ അബ്ദുൾ മജീദ്,എം ജി ഉണ്ണി, സുജാത മഹാദേവൻ, കൃഷ്ണൻ പള്ളിക്കര, നോറിസ്എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

സ്ഥിരമായി എനർജി ഡ്രിങ്ക് ഉപയോഗിക്കുന്ന അൻസിലിന് യുവതി കളനാശിനി നൽകിയത് റെഡ് ബുള്ളിൽ
കോതമംഗലം അന്‍സില്‍ കൊലപാതകക്കേസില്‍ പെണ്‍സുഹൃത്ത് വിഷം കലക്കിയത് എനര്‍ജി ഡ്രിങ്കില്‍. വീട്ടിലെ തെളിവെടുപ്പിനിടെ എനര്‍ജി ഡ്രിങ്ക് കാനുകള്‍ കണ്ടെത്തി. കൊലപാതകവും ആസൂത്രണവും യുവതി തനിച്ചാണ് നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസുളളത്. തെളിവെടുപ്പ് പൂർത്തിയായതോടെ യുവതിയെ റിമാൻഡ്