പുൽപ്പള്ളി :ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി യൂണിറ്റ് വായനാദിനം സമുചിതമായി ആഘോഷിച്ചു. കുട്ടികളുടെ വായനശേഷി വർദ്ധിപ്പിക്കുന്നതിനായി കുട്ടികൾ വായിച്ച പുസ്തകത്തിന്റെ റിവ്യൂ, പുസ്തക വിതരണം എന്നിവ നടത്തി. സ്കൂളിലെ വൈസ് പ്രിൻസിപ്പൽ പി ആർ സുരേഷ്, സ്റ്റാഫ് സെക്രട്ടറി കെ കെ ഷിജിത്ത് കുമാർ, എന്നിവർ വായനദിന ആശംസകൾ നേർന്നു. കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. സിപിഒ പി ബി വൈശാഖ്, എസിപിഒ എ ഡി ബിന്ദു, കമാൻഡർ ബെസിൻ റനീഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ടെൻഡർ ക്ഷണിച്ചു.
എൻ ഊര് ഗോത്രപൈതൃക ഗ്രാമത്തിലേക്ക് സഞ്ചാരികളെ പാർക്കിങ്ങ് സ്ഥലത്തുനിന്നും എൻ ഊര് പ്രവേശന ഗേറ്റ് വരെയും തിരികെ എൻ ഊര് പ്രവേശന കവാട പരിസരത്തുനിന്നും പാർക്കിങ്ങ് സ്ഥലത്തേക്കും ഷട്ടിൽ സർവ്വീസ് നടത്തുന്നതിന് 12 മാസക്കാലത്തേക്ക്






