എൻ.എസ്.എസ് ഹയർ സെക്കന്ററി സ്കൂളിന്റെയും എക്സ്സൈസ് വകുപ്പിന്റെയും ആഭിമുഖ്യത്തിൽ
വിദ്യാർത്ഥികൾ ലഹരിവിരുദ്ധ മനുഷ്യ ചങ്ങല തീർത്തു.വയനാട് ജില്ലയിലെ പ്രമുഖ നഗരങ്ങളിൽ ലഹരിക്ക് എതിരായിട്ടുള്ള ബോധവത്കരണവും സെമിനാറുകളും സംഘടിപ്പിക്കുകയാണ് ലക്‌ഷ്യം. സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ഫ്ലാഷ് മൊബ് നടത്തി. ജില്ല ഡെപ്യൂട്ടി എക്സ്സൈസ് കമ്മീഷണർ എ. ജെ ഷാജി ഉൽഘാടനം ചെയ്തു. യുവാക്കൾ വായന ശീലമാക്കണമെന്നും വായനയാണ് നല്ല ലഹരിയെന്നും ഓർമ്മിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ എ. കെ ബാബു പ്രസന്നകുമാർ അധ്യക്ഷൻ ആയിരുന്നു. അസിസ്റ്റന്റ് എക്സ്സൈസ് കമ്മീഷണർ പ്രസാദ് വൈ ലഹരി വിരുദ്ധ സന്ദേശം നൽകി. വിമുക്തി മിഷൻ ജില്ല കോർഡിനേറ്റർ എൻ. സി. സജിത്ത്കുമാർ, സിവിൽ എക്സ്സൈസ് ഓഫീസർ വി .പി വജീഷ് , അനിജ കെ പോൾ എന്നിവർ സംസാരിച്ചു.

ടെൻഡർ ക്ഷണിച്ചു.
എൻ ഊര് ഗോത്രപൈതൃക ഗ്രാമത്തിലേക്ക് സഞ്ചാരികളെ പാർക്കിങ്ങ് സ്ഥലത്തുനിന്നും എൻ ഊര് പ്രവേശന ഗേറ്റ് വരെയും തിരികെ എൻ ഊര് പ്രവേശന കവാട പരിസരത്തുനിന്നും പാർക്കിങ്ങ് സ്ഥലത്തേക്കും ഷട്ടിൽ സർവ്വീസ് നടത്തുന്നതിന് 12 മാസക്കാലത്തേക്ക്






