ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി, ഭരണകൂടം കടമ നിർവ്വഹിക്കണം. എസ്.ഡി.പി.ഐ

കൽപ്പറ്റ :ഉപരിപഠനത്തിന് അർഹത നേടിയ മുഴുവൻ വിദ്യാർഥികൾക്കും അവസരം ഒരുക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണെന്നും ഭരണ കർത്താക്കൾ കടമ നിർവ്വഹിക്കണമെന്നും എസ്.ഡി.പി.ഐ വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. പിന്നോക്ക ജില്ലയായ വയനാടിനോട് സർക്കാർ പുലർത്തുന്ന അവഗണനാസമീപനമാണ് പ്ലസ് വൺ സീറ്റ് വിഷയത്തിലും തുടരുന്നത്. തെക്കൻ ജില്ലകളിൽ വിദ്യാർഥികൾക്കായി മാനേജ്മെൻടുകളും വടക്കൻ ജില്ലകളിൽ വിദ്യാർഥികൾ അധികൃതരുടെ കനിവിനയായി കാത്തു നിൽക്കുകയും ചെയ്യുന്ന സാഹചര്യവുമാണ് നിലവിലുള്ളത്. കഴിവു തെളിയിച്ചവർക്ക് അവസരം ലഭിക്കാതെ വരുന്നത് അവകാശ ലംഘനവും നീതി നിഷേധവുമാണ്. ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ 11,640 വിദ്യാർഥികളിൽ 11,592 വിദ്യാർഥികളും അർഹത നേടിയിട്ടുണ്ട്. 11,036 സീറ്റുകളാണ് ജില്ലയിൽ ആകെയുള്ളത്. സേ പരീക്ഷ കഴിയുന്നവരും അൺ എയ്’ഡഡ് സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർഥികളും കൂടി അപേക്ഷ സമർപ്പിക്കുമ്പോൾ ജില്ലയിലെ സീറ്റ് ക്ഷാമം കൂടുതൽ രൂക്ഷമാവും. ക്ലാസ്സുകളിൽ വിദ്യാർഥികളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണം. 50ൽ നിന്നും 60-65ലെത്തി നിൽക്കുന്ന ജംബോ ബാച്ചുകളാണ് നിലവിലുള്ളത്. അദ്ധ്യാപക-വിദ്യാർഥി അനുപാതം വർദ്ധിക്കുന്നത് വിദ്യാഭ്യാസ നിലവാരത്തകർച്ചയ്ക്ക് കാരണമാവും. ഭരണ വാർഷീകവും ആഘോഷങ്ങളും നടത്തി ധൂർത്തും ദുർവ്യയവും പതിവാക്കിയ സർക്കാർ സാമ്പത്തീക പ്രതിസന്ധി കാരണമായ് പറയുന്നത് ഉത്തരവാദിത്തത്തിൽ നിന്നുമുള്ള ഒളിച്ചോട്ടമാണ്. ആവശ്യമായ സ്ഥിരം ബാച്ചുകൾ അനുവദിക്കണമെന്നും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും അല്ലാത്തപക്ഷം ജനകീയ സമര പരിപാടികളുമായി തെരുവിലിറങ്ങുമെന്നും ജില്ലാ കമ്മറ്റി അറിയിച്ചു.

ജില്ലാ പ്രസിഡണ്ട് എ.യൂസുഫ് അദ്ധ്യക്ഷത വഹിച്ചു. തോമസ് കെ.ജെ, സൽമ അഷ്റഫ്, ബബിത ശ്രീനു, എൻ.ഹംസ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജനറല് സെക്രട്ടറി പി.ടി സിദ്ധീഖ് സ്വാഗതവും ജിലാ ട്രഷറർ കെ.പി സുബൈർ നന്ദിയും പറഞ്ഞു.

ഭരണഭാഷ വാരാചരണം മൂലങ്കാവ് സ്കൂളിൽ സമാപനം

ഭരണഭാഷ മാതൃഭാഷ വാരാചരണം വയനാട് ജില്ലാതല സമാപനം മൂലങ്കാവ് ഗവ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. വയനാട് ജില്ലാ പഞ്ചായത്ത്‌ അംഗം അമൽ ജോയ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയുടെ

ഗതാഗത നിയന്ത്രണം

സുൽത്താൻ ബത്തേരി- പുൽപ്പള്ളി-പെരിക്കല്ലൂർ കടവ് റോഡിൽ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ പെരിക്കല്ലൂർ കടവ് മുതൽ പട്ടാണികൂപ്പ് വരെയുള്ള ഭാഗത്ത് (നവംബർ 9, 10) ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. വാഹനങ്ങൾ പട്ടാണികൂപ്പ്–മൂന്ന് പാലം

വാരാമ്പറ്റ ഹൈസ്‌കൂൾ ചുറ്റുമതിൽ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.

വാരാമ്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാരാമ്പറ്റ ഗവൺമെന്റ് ഹൈസ്‌കൂളിൽ നിർമിക്കുന്ന ചുറ്റുമതിലിന്റെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. പി. ടി.

മദ്യപാനം കരളിനെ മാത്രമല്ല, മസ്തിഷ്‌കത്തെയും ബാധിക്കും; ഗുരുതരമായ പക്ഷാഘാതത്തിന് കാരണമാകുമെന്ന് പഠനം

മദ്യപാനം ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നതില്‍ യാതൊരു സംശയവുമില്ല. ചെറിയ തോതിലുള്ള മദ്യപാനം പോലും കരളിനെയും ഹൃദയത്തെയും ബാധിക്കുമെന്ന് നമ്മള്‍ കേട്ടിട്ടുണ്ടല്ലേ. എന്നാല്‍ ഇപ്പോഴിതാ അമിതമായ മദ്യപാനം മസ്തിഷ്‌കത്തെയും ഗുരുതരമായി ബാധിച്ചേക്കാമെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു.

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു.

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ 174 പഠിതാക്കൾ പരീക്ഷ എഴുതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. നാളെ (നവംബർ 9)

അറുപതാം വയസ്സിൽ അങ്കം കുറിക്കാൻ അയ്യപ്പേട്ടൻ

45 വർഷങ്ങൾക്കു മുമ്പ് ഒൻപതാം ക്ലാസിൽ ഉപേക്ഷിച്ച സ്വപ്നങ്ങൾക്കുവേണ്ടി അറുപതാം വയസ്സിൽ ചിറകു വിരിക്കുകയാണ് അയ്യപ്പൻ. എസ്.കെ.എം.ജെ ഹൈസ്കൂളിൽ നടന്ന പത്താംതരം തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ ഏറെ സന്തോഷത്തിലാണ് അയ്യപ്പനെത്തിയത്. റേഷൻ കടയിലെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.