ജൈവവൈവിധ്യ സംരക്ഷണത്തിന് ഔഷധ സസ്യങ്ങള്‍ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിൽ മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്തു

വനമേഖലയോട് ചേര്‍ന്നുള്ള ഗ്രാമപഞ്ചായത്തുകളില്‍ ജൈവവൈവിധ്യ സംരക്ഷണത്തിന് ഔഷധ സസ്യ പരിപാലനത്തിനൊരുങ്ങി സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്. തവിഞ്ഞാല്‍, തിരുനെല്ലി, പൂതാടി, പൊഴുതന, നൂല്‍പ്പുഴ
ഗ്രാമപഞ്ചായത്തുകളാണ് ഔഷധസസ്യ പരിപാലന പദ്ധതിക്ക് തെരഞ്ഞെടുത്തത്.
തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ ഗോദാവരി കോളനിയില്‍ ഒരു ഏക്കര്‍ സ്ഥലത്ത് ഔഷധസസ്യങ്ങള്‍ നട്ടു പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു പദ്ധതി ഉദ്ഘാടനം ചെയ്തു. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ തദ്ദേശീയ വൃക്ഷമായി നാഗമരം തെരഞ്ഞെടുത്തു.

പദ്ധതി നടപ്പാക്കുന്ന ഗ്രാമപഞ്ചായത്തുകളിലെ വനവിഭവങ്ങള്‍ ശേഖരിച്ച് ഉണക്കി സൂക്ഷിക്കാനാവശ്യമായ ഉണക്കത്തറകളും സ്റ്റോര്‍ റൂമുകളും സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ലഭ്യമാക്കും. ഗ്രാമപഞ്ചായത്തിന്റെ ബ്രാന്‍ഡില്‍ വിഭവങ്ങള്‍ വിപണനം നടത്തി ഗുണമേന്മയുള്ള ഔഷധസസ്യങ്ങള്‍ ലഭ്യമാക്കുകയാണ് പദ്ധതി ലക്ഷ്യം.
തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി അധ്യക്ഷയായ പരിപാടിയില്‍ വൈസ് പ്രസിഡന്റ് ജോസ് പാറക്കല്‍, വൈസ് പ്രസിഡന്റ് ജോസ് പാറക്കല്‍, നാഷണല്‍ മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. പി സുജനപാല്‍, ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പി സി മജീദ്, മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് കെ നിഖില, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജില്ല കോര്‍ഡിനേറ്റര്‍ പി ആര്‍ ശ്രീരാജ്, ജില്ലാ ബിഎംസി കണ്‍വീനര്‍ ടി സി ജോസഫ്, ബേഗൂര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ രഞ്ജിത്ത്, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുധീര്‍, വാര്‍ഡ് മെമ്പര്‍ മുരുകേശന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മീനാക്ഷി രാമന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എം ജി ബിജു, ടി കെ അയ്യപ്പന്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്വപ്ന പ്രിന്‍സ്, എന്‍ജിനീയറിങ് കോളേജ് പിടിഎ വൈസ് പ്രസിഡന്റ് വിനോദ് എന്നിവര്‍ സംസാരിച്ചു.

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം

ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്

ട്രഷറി അക്കൗണ്ട് ഉടമകൾ ഫോം 121 നൽകണം

ട്രഷറികളിൽ സ്ഥിര നിക്ഷേപം, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ ആദായ നികുതി കുറവ് നേടുന്നതിന് ഫോം 121 പൂരിപ്പിച്ച് നൽകണമെന്ന് ജില്ലാ ട്രഷറി ഓഫിസർ അറിയിച്ചു. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ പുതിയ ചട്ടപ്രകാരം

ചൂട് കൂടുന്നു, ജാഗ്രത വേണം; പകൽ 11 മുതൽ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം

സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. സൂര്യാഘാതം, സൂര്യാ താപം, നിർജലീകരണം തുടങ്ങി ഗുരുതരമായ

പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ്‌ 1,2 തീയതികളിൽ

മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1,2 ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും.

മദ്‌റസാ ലീഡർ തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി

പറളിക്കുന്ന് : വിദ്യാർഥികളിൽ ജനാധി പത്യ ബോധം സൃഷ്‌ടിക്കലും മത പഠന മേഖലയിൽ ആവേശമുണ്ടാക്കലും ലക്ഷ്യം വെച്ച് പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിൽ നടന്ന ലീഡേഴ്സ് തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി. മദ്‌റസാ ലീഡർ

ശൈശവ വിവാഹ നിരോധന നിയമം;ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ്പ് ലൈനിന്റെയും, ട്രൈബൽ വകുപ്പിന്റെയും നേതൃത്തിൽ കല്പറ്റ ഓണിവയൽ ഉന്നതിയിൽ ചൈൽഡ് മാരേജ് നിയമത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ചൈൽഡ് ഹെൽപ്പ് ലൈൻ ജില്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.