ഓണ്‍ലൈന്‍ തട്ടിപ്പുകളെ ചെറുക്കാന്‍ ഒരു എയര്‍ടെല്‍ മോഡല്‍; കേരളത്തില്‍ 16 ലക്ഷം ഉപയോക്താക്കള്‍ക്ക് സംരക്ഷണമൊരുക്കി

കോഴിക്കോട്: രാജ്യത്ത് വര്‍ധിച്ചുവരുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ നിന്ന് കേരളത്തിലെ ഉപഭോക്താക്കളെ സംരക്ഷിക്കാനുള്ള ഭാരതി എയര്‍ടെലിന്‍റെ തീവ്രശ്രമത്തില്‍ മുന്നേറ്റം. നവീനമായ എഐ അധിഷ്‌ഠിത ഫ്രോഡ് ഡിറ്റക്ഷന്‍ സംവിധാനം (Airtel Fraud Detection Solution) അവതരിപ്പിച്ച് 35 ദിവസത്തിനുള്ളില്‍ എയര്‍ടെല്‍ സംസ്ഥാനത്തെ 16 ലക്ഷത്തിലധികം ഉപയോക്താക്കള്‍ക്ക് സംരക്ഷണമൊരുക്കിയതായി കമ്പനി അറിയിച്ചു. സൈബര്‍ തട്ടിപ്പുകളില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാന്‍ രാജ്യത്ത് മുന്നിട്ടിറങ്ങിയ ടെലികോം ഓപ്പറേറ്റര്‍മാരില്‍ ഒന്നാണ് ഭാരതി എയര്‍ടെല്‍.

ഏറെ കൃത്യത അവകാശപ്പെടുന്നതാണ് ഭാരതി എയര്‍ടെല്ലിന്‍റെ എഐ അധിഷ്‌ഠിത ഫ്രോഡ് ഡിറ്റക്ഷന്‍ സൊലൂഷന്‍. എല്ലാ എയര്‍ടെല്‍ മൊബൈല്‍, ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്കും ഓട്ടോമാറ്റിക് ആയി പ്രവര്‍ത്തനക്ഷമമാക്കുന്ന ഈ നൂതന സംവിധാനം എസ്എംഎസ്, വാട്‌സ്ആപ്പ്, ടെലിഗ്രാം, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ഇ-മെയില്‍, മറ്റ് ബ്രൗസറുകള്‍ എന്നിവയിലെ ലിങ്കുകള്‍ സ്‌കാന്‍ ചെയ്യുകയും ഫില്‍ട്ടര്‍ ചെയ്യുകയും ചെയ്യുന്നു. ഇത് റിയല്‍‌ടൈം ത്രെട്ട് ഇന്‍റലിജന്‍സ് പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രതിദിനം 10 ലക്ഷത്തിലധികം യുആര്‍എല്ലുകള്‍ പരിശോധിക്കുകയും 100 മില്ലിസെക്കന്‍ഡിനുള്ളില്‍ ഹാനികരമായേക്കാവുന്ന സൈറ്റുകളിലേക്ക് ഉപഭോക്താക്കളുടെ പ്രവേശനം തടയുകയും ചെയ്യുന്നു.

‘എയര്‍ടെല്‍ ഉപഭോക്താക്കളെ എല്ലാത്തരം തട്ടിപ്പുകളില്‍ നിന്നും സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക ഞങ്ങളുടെ പ്രാഥമിക പരിഗണനയാണ്. തുകയേതും ഈടാക്കാതെയാണ് എഐ അടിസ്ഥാനമാക്കിയുള്ള ഫ്രോഡ് ഡിറ്റക്ഷന്‍ സംവിധാനം ഞങ്ങള്‍ നല്‍കുന്നത്. ഈ പരിഹാരാര മാര്‍ഗം കേരളത്തിലെ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് സൈബര്‍ തട്ടിപ്പിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും ഡിജിറ്റല്‍ ലോകത്ത് ആത്മവിശ്വാസത്തോടെ ഇടപെടലുകള്‍ നടത്താന്‍ അവരെ പ്രാപ്തരാക്കുമെന്നും കരുതുന്നതായി’- ഭാരതി എയര്‍ടെല്‍ സിഎഒ ഗോകുല്‍ കെ അഭിപ്രായപ്പെട്ടു.

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം

ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്

ട്രഷറി അക്കൗണ്ട് ഉടമകൾ ഫോം 121 നൽകണം

ട്രഷറികളിൽ സ്ഥിര നിക്ഷേപം, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ ആദായ നികുതി കുറവ് നേടുന്നതിന് ഫോം 121 പൂരിപ്പിച്ച് നൽകണമെന്ന് ജില്ലാ ട്രഷറി ഓഫിസർ അറിയിച്ചു. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ പുതിയ ചട്ടപ്രകാരം

ചൂട് കൂടുന്നു, ജാഗ്രത വേണം; പകൽ 11 മുതൽ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം

സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. സൂര്യാഘാതം, സൂര്യാ താപം, നിർജലീകരണം തുടങ്ങി ഗുരുതരമായ

പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ്‌ 1,2 തീയതികളിൽ

മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1,2 ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും.

മദ്‌റസാ ലീഡർ തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി

പറളിക്കുന്ന് : വിദ്യാർഥികളിൽ ജനാധി പത്യ ബോധം സൃഷ്‌ടിക്കലും മത പഠന മേഖലയിൽ ആവേശമുണ്ടാക്കലും ലക്ഷ്യം വെച്ച് പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിൽ നടന്ന ലീഡേഴ്സ് തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി. മദ്‌റസാ ലീഡർ

ശൈശവ വിവാഹ നിരോധന നിയമം;ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ്പ് ലൈനിന്റെയും, ട്രൈബൽ വകുപ്പിന്റെയും നേതൃത്തിൽ കല്പറ്റ ഓണിവയൽ ഉന്നതിയിൽ ചൈൽഡ് മാരേജ് നിയമത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ചൈൽഡ് ഹെൽപ്പ് ലൈൻ ജില്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.